പാകിസ്ഥാനോട് തലനാരിഴക്ക് പരാജയപ്പെട്ടപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ കരഞ്ഞതിനെക്കുറിച്ച് ഓർത്തെടുത്ത് അന്ന് ടീമിന്റെ കോച്ചായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ്. 12 റണ്‍സിനാണ് പാകിസ്ഥാൻ വിജയം സ്വന്തമാക്കിയത്. സച്ചിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ജയിക്കാന്‍ 17 റണ്‍സ് മാത്രം ബാക്കിയുള്ളപ്പോൾ സച്ചിന് പിൻവാങ്ങേണ്ടി വന്നു.
Read Also: ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ
വളരെ നിരാശയോടെയാണ് അദ്ദേഹം ഡ്രസ്സിങ് റൂമിലേക്ക് വന്നത്. പിന്നീട് ഇന്ത്യ തോറ്റുവെന്ന് അറിഞ്ഞതോടെ തൂവാലയില്‍ മുഖംപൊത്തി കരയാന്‍ തുടങ്ങി. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങാൻ പോലും അദ്ദേഹം ഗ്രൗണ്ടിലേക്ക് പോയില്ല. പോസ്റ്റ് മാച്ച് പരിപാടി കഴിഞ്ഞ ശേഷവും സച്ചിന്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായില്ല. പിന്നീട് ഞാന്‍ അദ്ദേഹവുമായി വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ടീം ബസ്സില്‍ വന്നുകയറിയതെന്നും അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് വ്യക്തമാക്കുന്നു.
Post Your Comments