ടോക്കിയോ: വാര്‍ത്തകള്‍ വായിക്കുന്നത് .. ഇനി ഈ ശബ്ദം കേള്‍ക്കുന്നത് വാര്‍ത്താ അവതാരകരുടേതായിരിക്കില്ല. ഇനി മുതല്‍ വാര്‍ത്ത വായിക്കാന്‍ റൊബോട്ടുകള്‍ എത്തുന്നു. ഡോ. ഹിരോഷി ഇഷിഗുരോ തയാറാക്കിയ എറിക്ക എന്ന റൊബോട്ട് ഏപ്രിലില്‍ ‘ജോലിയില്‍’ പ്രവേശിക്കും. ഒസാക്ക സര്‍വകലാശാലയിലെ ഇന്റലിജന്‍സ് റൊബോട്ടിക്‌സ് ലാബ് ഡയറക്ടറാണു ഇഷിഗുരോ.
14 സെന്‍സറുകളാണു എറിക്കയ്ക്കു മുഖഭാവങ്ങള്‍ പകരുക. ശബ്ദം വരുന്ന ദിശ തിരിച്ചറിയാനും ഇതിനാകും. 23 വയസുകാരിയുടെ രൂപമാണു റൊബോട്ടിനു നല്‍കിയിട്ടുള്ളത്. ഏറ്റവും കൃത്യമായ ഉച്ചാരണമാണു പ്രോഗ്രാമര്‍മാര്‍ ഒരുക്കിയിട്ടുള്ളത്. കമ്പ്യൂട്ടറുകളിലൂടെയാകും എറിക്കയിലേക്കു വാര്‍ത്തകള്‍ നല്‍കുക.
Post Your Comments