ബലാത്സംഗം പ്രതിരോധിച്ച യുവതിയുടെ തലയില്‍ അക്രമി മദ്യക്കുപ്പി അടിച്ചു തകര്‍ത്തു. തലപൊട്ടി മുഖം മുഴുവന്‍ രക്തം ഒലിച്ചിറങ്ങിയ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നത് സ്വീഡനിലെ മാല്‍മോയിലാണ്. പരിക്കേറ്റത് 19 വയസ്സുള്ള സോഫി ജോഹാന്‍സണ്‍ എന്ന യുവതിക്കാണ്.
യുവാവ് ഡാന്‍സിനിടിയില്‍ യുവതിയുടെ പിന്‍ഭാഗത്തും കാലുകള്‍ക്കിടയിലൂടെ രഹസ്യഭാഗത്തും സ്പര്‍ശിക്കുകയുകയിരുന്നു. ഇതേ തുടർന്ന് യുവാവിനെ യുവതി പിടിച്ചു തള്ളിയെങ്കിലൂം ഇയാള്‍ വീണ്ടും യുവതിയെ ആലിംഗനം ചെയ്യാനും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുക ആയിരുന്നു. തുടര്‍ന്ന് യുവതി കയ്യേറ്റം തടഞ്ഞപ്പോള്‍ അയാള്‍ മുഖത്ത് അടിക്കുകയും അവിടെയിരുന്ന മദ്യക്കുപ്പി എടുത്ത് യുവതിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു.
read also: ദുബായിൽ സഹപ്രവർത്തകയോട് മോശമായി പെരുമാറിയ മാനേജറിന് സംഭവിച്ചത്
സംഭവം അരങ്ങേറിയത് ശനിയാഴ്ച ബാബെല്‍ നഗരത്തിലെ ഒരു നൈറ്റ് ക്‌ളബ്ബിലായിരുന്നു. അക്രമിയെ കണ്ടു പരിചയമില്ലെന്നും നല്ല കറുത്ത മുടിയുള്ള അഞ്ചടി 10 ഇഞ്ച് ഉയരക്കാരനായ 20 കാരനാണ് അക്രമിയെന്നാണ് യുവതി പറയുന്നത്. അടി കിട്ടിയത് തലയുി കിട്ടിയതിന് പിന്നാലെ മുഖത്തേക്ക് ഒഴുകിയിറങ്ങിയത് കുപ്പിയിലെ ദ്രാവകം ആയിരിക്കാമെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാല്‍ മുഖത്തേക്ക രക്തം ഒഴുകുന്നതായി സുഹൃത്ത് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് അവര്‍ പറഞ്ഞു.
Post Your Comments