ദുബായ്: ദുബായിൽ സഹപ്രവർത്തകയോട് മോശമായി പെരുമാറിയ മാനേജറിന് തടവ് ശിക്ഷ. മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചത്. ഡ്യൂട്ടി സമയം കഴിഞ്ഞ് ഓഫീസിൽ നില്ക്കാൻ 29 വയസ്സുകാരനായ ഈജിപ്ത്യൻ മാനേജർ തന്നോട് ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ജോലിയെ കുറിച്ച് സംസാരിക്കാൻ ഉണ്ടെന്നും അതിനാൽ ഓഫീസിനുള്ളിൽ വരാനും ഇയാൾ ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞു. തുടർന്നാണ് യുവതിയോട് ഇയാൾ മോശമായി പെരുമാറിയത്.
ഈ സമയത്ത് വേറെ ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല. അൽ ബാർഷ പോലീസ് സ്റ്റേഷനിൽ ജൂൺ 2 നാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. ഒരു കസ്റ്റമറുമായി ചർച്ച ചെയ്യുന്നതിനിടയ്ക്ക് യുവതി ശബ്ദം ഉയർത്തിയെന്നും ഇതേ തുടർന്ന് യുവതിയെ മർധിച്ചുവെന്നുമാണ് മാനേജർ പറയുന്നത്.
എന്നാൽ യുവതി പറയുന്നത് മറ്റൊന്നാണ്. മാനേജർ തന്നോട് ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്നതിനായി ഓഫീസിലേക്ക് വിളിച്ചുവെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ്.
Post Your Comments