Latest NewsIndiaNews

മഹാത്മാഗാന്ധിയുടെ മരണം; പുതിയ വെളിപ്പെടുത്തലുമായി വെങ്കിട്ട കല്യാണം

ചെന്നൈ: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി 1943 മുതല്‍ 1948 വരെ ബാപ്പുവിന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വെങ്കിട്ട കല്യാണം. മരിക്കുമ്പോള്‍ ഗാന്ധിജി ഹേ രാം എന്ന് ഉച്ചരിച്ചിട്ടില്ലെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്നും, ഹേ രാം എന്ന് ഗാന്ധിജി പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നുമാണ് പറഞ്ഞതെന്ന് വെങ്കിട്ട കല്യാണം പി.ടി.ഐയോട് പറഞ്ഞു.

മരിക്കുമ്പോള്‍ ഗാന്ധിജി ‘ഹേ രാം’ എന്ന് ഉച്ചരിച്ചിട്ടില്ലെന്ന് ആരോപണം ഉന്നയിച്ച വെങ്കിട്ട കല്യാണം തന്റ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്ന് പറഞ്ഞാണ് വെങ്കിട്ട കല്യാണം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. വെടിയേറ്റ സമയം സ്ഥലത്ത് ബഹളമായിരുന്നുവെന്നും, അതിനാല്‍ തനിക്ക് ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ലെന്നും പറഞ്ഞ കല്യാണം അദ്ദേഹം ഹേ രാം എന്ന് പറഞ്ഞിരിക്കാമെന്നും, എന്നാല്‍ തന്‍ അത് കേട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 1948 ജനുവരി 30 ന് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ അദ്ദേഹം ദൃക്സാക്ഷിയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button