Latest NewsNews

ലിപ്സ്റ്റിക്കും ഷോര്‍ട്ട് സ്‌കേര്‍ട്ടുമാണ് നിര്‍ഭയ പോലുള്ള കേസുകള്‍ക്ക് കാരണം, പറയുന്നത് ഒരു അധ്യാപിക

റായ്പൂര്‍: കേന്ദ്ര വിദ്യാലയത്തിലെ ഒരു അധ്യാപികയുടെ വാക്കുകളാണ് മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിവാദമായിരിക്കുന്നത്. പീഡനത്തിന് ഇരയാകുന്ന യുവതികള്‍ ഇത് വിളിച്ചു വരുത്തുന്നതാണെന്നാണ് റായ്പൂര്‍ കേന്ദ്ര വിദ്യാലയത്തിലെ ബയോളജി അധ്യാപിക സ്‌നേഹലത ഷങ്ക്വാര്‍ പറയുന്നത്. യുവതികളുടെ മേക്കപ്പും വസ്ത്രധാരണവുമാണ് പീഡനത്തിന് കാരണമാവുന്നതെന്നും ഇവര്‍ പറഞ്ഞു.

2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ജ്യോതി സിംഗിനെതിരായ(നിര്‍ഭയ) പീഡനത്തെയും ഇവര്‍ പരാമര്‍ശിച്ചു. ഭര്‍ത്താവല്ലാത്ത യുവാവിനൊപ്പം പുറത്ത് പോയ ജ്യോതി സിംഗിന് പീഡനം അനുഭവിക്കേണ്ടി വന്നതില്‍ ഒരു തെറ്റുമില്ലെന്ന് അധ്യാപിക പറയുന്നു. ഇത്തരം പീഡനങ്ങള്‍ക്ക് ലിപ്സ്റ്റിക്കും ജീന്‍സും കാരണമാകുമെന്നും സ്‌നേഹലത പറയുന്നു.

ഒരു പെണ്‍കുട്ടിയുടെ സുരക്ഷ അവളുടെ കൈകളിലാണ്. അന്ന് രാത്രി ജ്യോതി പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍ അവള്‍ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു. രാത്രിയില്‍ വൈകി പെണ്‍കുട്ടികള്‍ പുറത്തിറങ്ങെരുതെന്നും ഇവര്‍ പറഞ്ഞു.

അധ്യാപികയുടെ വാക്കുകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ ഇത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതോടെ സംഭവം വിവാദമാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button