ശ്രീനഗര്‍: ഷോപിയാനില്‍ വിഘടനവാദികള്‍ക്ക് നേരേ നടന്ന വെടിവെപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈന്യം. വെടിവെപ്പില്‍ വീരമൃത്യു വരിച്ച ജവാനെ ആദ്യം ജീവനോടെ കത്തിക്കാനാണ് ശ്രമിച്ചതെന്നും വേറെ വഴിയില്ലാതെ വന്നപ്പോള്‍ ഒടുവില്‍ വെടിവെയ്ക്കുകയായിരുന്നെന്നും സൈന്യം വ്യക്തമാക്കി.
ജവാനെ കല്ലെറിഞ്ഞിട്ടതിനു ശഷം അക്രമികള്‍ തൊട്ടടുത്തെത്തിയപ്പോഴാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. രണ്ടു വിഘടനവാദികള്‍ കൊല്ലപ്പെടാന്‍ കാരണമായ വെടിവെപ്പില്‍ പൊലീസ് കേസെടുത്തതോടെയാണ് മറുപടിയുമായി സൈന്യം രംഗത്തെത്തിയത്.
അതേസമയം സൈനികര്‍ക്കെതിരെ കേസെടുത്തെങ്കിലും സൈന്യം നല്‍കുന്ന വിവരങ്ങള്‍ കൂടി കണക്കിലെടുത്തു മാത്രമേ കേസ് മുന്നോട്ടു പോകുകയുള്ളൂവെന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ചയായിരുന്നു സംഭവം . ജാവേദ് അഹമ്മദ് ഭട്ട്, സുഹൈല്‍ ജാവേദ് ലോണ്‍ എന്നിവരാണ് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് . അക്രമാസക്തരായ ജനക്കൂട്ടം ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറെ കല്ലെറിഞ്ഞു വീഴ്ത്തിയതിനു ശേഷം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു വെടിവെപ്പുണ്ടായത് . സൈനികനെ കത്തിക്കാന്‍ ആക്രോശങ്ങളും ഉയര്‍ന്നിരുന്നു.
Post Your Comments