സുന്ദരമായ മുഖമാണ് പെൺകുട്ടികൾ എപ്പോഴും ആഗ്രഹിക്കുക എന്നാൽ ചൈനയിലെ ഗ്യാൻസ്യു സ്വദേശിയായ സിയാ യാൻ എന്ന 23 കാരിയെ കാണുന്നവർ ആദ്യമൊന്നു ഞെട്ടും.സ്വന്തം മുഖത്ത് വലിയ നാല് ബലൂണുകളുമായാണ് സിയാ നടക്കുന്നത്.ഒപ്പം മുഖത്ത് വലിയൊരു കറുത്ത മറുകും.
ജനിച്ചനാൾ മുതൽ സിയായുടെ മുഖത്ത് കറുത്ത മറുകുണ്ട്.അടുത്തിടെ മറുകിന് വേദന അനുഭവപ്പെട്ടതോടെ യുവതി ചികിത്സ തേടി.അതോടെ പലതും തകിടം മറിഞ്ഞു.500,000ത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന കോണ്‍ജിനീറ്റല്‍ മെലാനോസൈറ്റിക്ക് നീവസ് (congenital melanocytic nevus എന്ന രോഗമാണ് സിയായെ തളർത്തിയത്.അതോടെ മറുകിലെ കോശങ്ങളിൽ കാൻസർ കോശങ്ങൾ വളരാൻ തുടങ്ങി.
തുടർന്നാണ് യുവതിയുടെ മുഖത്ത് പുതിയ കോശങ്ങൾ വളർത്തിയെടുക്കാൻ ബലൂൺ ചികിത്സ ഡോക്ടർമാർ ആരംഭിച്ചു.മറുക് നീക്കം ചെയ്യുമ്പോള്‍ ആ സ്ഥാനത്തു ഈ കോശങ്ങള്‍ വെച്ചുപിടിപ്പിക്കാം.കുട്ടികാലം മുതൽ പരിഹാസങ്ങൾ നേരിട്ടിരുന്നു സിയായ്‌ക്ക് എന്നാലിപ്പോൾ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും തന്റെ പുതിയ മുഖത്തിനായുള്ള കാത്തിരിപ്പിലാണ് ഈ പെൺകുട്ടി.
Post Your Comments