CricketLatest NewsNewsSports

ഏകദിന പരമ്പര തുടങ്ങാനിരിക്കേ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി, സൂപ്പര്‍ താരം കളിച്ചേക്കില്ല

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയ്ക്ക് എതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരം എബി ഡീവില്യേഴ്‌സിന്റെ പരുക്കാണ് ദക്ഷിണാഫ്രിക്കയെ വലയ്ക്കുന്നത്. കൈവിരലിനേറ്റ പരുക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളില്‍ താരം കളിച്ചേക്കില്ലെന്നാണ് വിവരം. എന്നാല്‍ ഡീവില്യേഴ്‌സിന് പകരം ആര് ടീമില്‍ എത്തുമെന്നതിന്റെ സൂചന നല്‍കിയിട്ടില്ല.

ഇന്ത്യയ്ക്ക് എതിരെ നടന്ന മൂന്നാം ടെസ്റ്റിലാണ് താരത്തിന്റെ ചൂണ്ടു വിരലിന് പരുക്കേറ്റത്. പരുക്ക് ഭേദമാകാന്‍ രണ്ട് ആഴ്ചകള്‍ കൂടിയെടുക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നു. ആറ് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഫെബ്രുവരി ഒന്നിനാണ് ആരംഭിക്കുന്നത്.

നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയില്‍ 2-1ന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button