കോഴിക്കോട്: കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍വഴി സ്വര്‍ണക്കടത്ത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പതിവില്‍നിന്നും വ്യത്യസ്തമായി പ്രവാസികളെ വ്യാപകമായി ഉപയോഗിച്ചാണ് സ്വര്‍ണം കള്ളക്കടത്ത് നടത്തുന്നത്. പ്രവാസികളെ കാരിയര്‍മാരാക്കുന്നതിലൂടെ കള്ളക്കടത്ത് സംഘങ്ങള്‍ സുരക്ഷിതരാവുകയും ചെയ്യുന്നു.
നേരത്തെ സ്വര്‍ണം കടത്തുന്നത് പതിവ് കാരിയര്‍മാരായിരുന്നു. എന്നാല്‍, ഇവരില്‍ പലരും പിടിയിലാകുന്നതും കാരിയര്‍മാര്‍ കര്‍ശന നിരീക്ഷണത്തിലായതും സ്വര്‍ണക്കടത്ത് ഒരു പരിധിവരെ ഒഴിവായി. ഇതോടെയാണ് പ്രവാസികളെ വ്യാപകമായി സ്വര്‍ണം കടത്തുന്ന കാരിയര്‍മാരാക്കുന്നത്.
നാട്ടിലേക്ക് അവധിക്കുവരുന്ന പ്രവാസികള്‍ക്ക് ടിക്കറ്റും കമ്മീഷനും നല്‍കുന്നതാണ് ഇവരുടെ രീതി. ഇതിനായി ഗള്‍ഫ് നാടുകള്‍ ഏജന്റുമാര്‍ സജീവമാണ്. പാവപ്പെട്ട പ്രവാസികളാണ് പ്രധാനമായും ഇവരുടെ ചൂഷണത്തിന് ഇരയാകുന്നത്. ടിക്കറ്റും മോശമല്ലാത്ത രീതിയിലുള്ള കമ്മീഷനും പലരെയും കാരിയര്‍മാരാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരുകിലോ സ്വര്‍ണം കടത്തിയാല്‍ 10,000 രൂപ മുതല്‍ 50,000 രൂപവരെ കമ്മീഷന്‍ നല്‍കുന്നവരുണ്ട്.
ഇതിനിടെ, ഏജന്റുമാര്‍ വിമാനത്താവളത്തിലെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചും വന്‍തോതില്‍ സ്വര്‍ണം കത്തുന്നതായാണ് വിവരം. ശരീരത്തില്‍ ധരിക്കുന്ന മാലകളും ചെറിയ ബിസ്‌കറ്റുകളും കടത്താന്‍ സഹായിക്കുന്നതിന് 15,000 മുതല്‍ 20,000 രൂപ വരെ കൈക്കൂലി വാങ്ങുന്നുണ്ട്. രഹസ്യവിവരം പുറത്തായതിനെ തുടര്‍ന്ന് പല ഉദ്യോഗസ്ഥരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
Post Your Comments