KeralaNews

ഗാന്ധിയന്‍ ആശയങ്ങളെ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാന്ധിയൻ ആശയങ്ങളെ ഉയർത്തികാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ.മത രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ ശ്രമത്തെ ചെറുക്കാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ഗാന്ധിയന്‍ കാലത്തേക്കാള്‍ ദലിത് പീഡനങ്ങളാണ് ഇന്ന് സമൂഹത്തില്‍ നടക്കുന്നത്. ഇതിന് ഭരണ സംവിധാനങ്ങള്‍ സുരക്ഷയുടെ തണല്‍ ഒരുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഗാന്ധിയുടെ രക്തസാക്ഷിത്വം 70 വര്‍ഷം എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

ഭരണ സംവിധാനങ്ങള്‍ ഇത്തരം വര്‍ഗ്ഗീയ ശക്തികള്‍ക്ക് സുരക്ഷയുടെ തണല്‍ ഒരുക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് മത രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയുമെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button