തിരുവനന്തപുരം: സൂപ്പര്‍ ബ്ലൂമൂണ്‍ പ്രതിഭാസത്തോട് അനുബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ വേലിയേറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഒരു കലണ്ടര്‍ മാസത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വെളുത്ത വാവിനെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് ബ്ലൂ മൂണ്‍ എന്നത്. ബ്ലൂ മൂണിന് ചന്ദ്രന്റെ നിറവുമായി ബന്ധമൊന്നുമില്ല. ബ്ലൂമൂണ്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത് 3,54,000 കിലോമീറ്ററും 4,10,000 കിലോമീറ്ററും ഉള്ള ദീര്‍ഘവൃത്ത പഥത്തിലാണ്. ഓരോ മാസവും ചന്ദ്രന്‍ ഇതിലൂടെ കടന്നുപോകും. ഈ ഭ്രമണത്തിനിടയില്‍ ചന്ദ്രന്‍ ഭൂമിയുടെ അടുത്തെത്തുമ്പോള്‍ അത്യപൂര്‍വമായി വെളുത്ത വാവ് സംഭവിച്ചാല്‍ അതിനെ ശാസ്ത്രലോകം പറയുന്ന പേരാണ് സൂപ്പര്‍മൂണ്‍. ഈസമയം ചന്ദ്രന്റെ വലുപ്പം 14 ശതമാനം വരെ കൂടുതലായി ദൃശ്യമാകും. ബ്ലൂമൂണും സൂപ്പര്‍ മൂണും പൂര്‍ണചന്ദ്രഗ്രഹണവും ഒരുമിച്ച് സംഭവിക്കുന്നുവെന്നതാണ് ഈ 31ന്റെ പ്രപഞ്ച വിസ്മയത്തിന്റെ പ്രസക്തി. 1866ലാണ് ഇത്തരമൊരു പ്രതിഭാസം മുമ്പുണ്ടായത്.
Post Your Comments