കൊച്ചി: സിറോ മലബാര്‍സഭ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. വൈദിക സമിതി നിയോഗിച്ച അന്വേഷണ കമ്മീഷന് കര്‍ദിനാള്‍ മൊഴി എഴുതി നല്‍കി. അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദമായതോടെയാണ് വൈദിക സമിതി ആറംഗ അന്വേഷണ കമ്മീനെ നിയോഗിച്ചത്.
ഫാദര്‍ ബെന്നി മാരാംപറമ്പില്‍ അധ്യക്ഷനായ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് കര്‍ദിനാളിന്റെ കുറ്റസമ്മത മൊഴിയുള്ളത്. ഭൂമി വില്‍പ്പനയില്‍ സഭാ നിയമങ്ങളോ സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.എന്നാല്‍ല്‍ ചില ക്രമക്കേടുകള്‍ സംഭവിച്ചു. അതില്‍ ദുഖമുണ്ടെന്ന് കര്‍ദിനള്‍ ആലഞ്ചേരി അന്വഷണ കമ്മീഷന് എഴുതി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.ഭൂമി വില്‍പ്പനയ്ക്ക് സാജു വര്‍ഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നും കര്‍ദിനാള്‍ എഴുതി നല്‍കിയിട്ടുണ്ട്.
കമ്മീഷന്റെ മറ്റ് ചില സുപ്രധാന കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. എല്ലാ ഭൂമി ഇടപാടുകളും കര്‍ദിനാള്‍ നേരിട്ട് ഇടപെട്ടാണ് നടത്തിയത്. എന്നാല്‍ ഭൂമി വില്‍പ്പനയിലൂടെ കിട്ടേണ്ട പണം അതിരൂപതയ്ക്ക് കിട്ടുമെന്ന് ഉറപ്പാക്കാനുള്ള ഇടപെടല്‍ കര്‍ദിനാള്‍ നടത്തിയില്ല. സിറോ മലബാര്‍ സഭയുടെ അധ്യകഷനെന്ന നിലയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭാ നിയമങ്ങളെ ബഹുമാനിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവര്‍ക്കെതിരെ സഭാ നിയമ പ്രകാരവും സിവില്‍ നിയമപ്രകാരവുമുള്ള നടപടി ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. ഇന്നലെ ചേര്‍ന്ന വൈദിക സമിതിയില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോഴാണ് കര്‍ദിനാള്‍ റിപ്പോര്‍ട്ട് അംഗീകരിക്കാതെ യോഗം അവസാനിപ്പിച്ചത്.
Post Your Comments