അബുദാബി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന കേന്ദ്രബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് പ്രവാസികള്‍. പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായേക്കാവുന്ന ആദായ നികുതി പരിധി ഉയര്‍ത്തല്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് കരുതുന്നതായി യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ.സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതികളും ഇവര്‍ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ബജറ്റില്‍ മോദി ഗവണ്‍മെന്റ് പ്രവാസികള്‍ക്ക് ആശ്വാസമായി നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. അതിനാല്‍ വരുന്ന കേന്ദ്രബജറ്റിലും തങ്ങള്‍ക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇവര്‍. ബജറ്റില്‍ കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പ് പ്രോജക്ടുകള്‍ പ്രതീക്ഷിക്കുന്നതായി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ ഭാരവാഹികളും പറഞ്ഞു.
Post Your Comments