ബജറ്റ് സംബന്ധിച്ച ചില പദങ്ങളും അവയുടെ അർത്ഥങ്ങളും നോക്കാം.
*GROSS DOMESTIC PRODUCT (GDP): മൊത്തം ആഭ്യന്തര ഉൽപ്പന്നം അഥവാ രാജ്യത്തെ ഉൽപാദനത്തിന്റെയും സേവനത്തിന്റെയും ഒരു സാമ്പത്തിക വർഷത്തെ ആകമാന മൂല്യം.
* FINANCE BILL: പുതിയ നികുതികൾ ചുമത്താനോ നിലവിലുള്ളവ പരിഷ്കരിക്കാനോ കാലാവധി നീട്ടാനോ ആയി സഭയുടെ അംഗീകാരത്തിനു സമർപ്പിക്കുന്ന ബിൽ.
*CESS: ഏതെങ്കിലും പ്രത്യേക ചെലവിനു പണം കണ്ടെത്താൻ സർക്കാർ ഏതെങ്കിലും നികുതിക്കുമേൽ ഏർപ്പെടുത്തുന്ന നികുതി.
*CAPITAL EXPENDITURE: വികസനപദ്ധതികൾക്കുള്ള ചെലവാണിത്.
*CAPITAL RECEIPTS: സർക്കാർ രാജ്യത്തിനുള്ളിൽനിന്നും പുറത്തുനിന്നും വായ്പയായി സ്വീകരിക്കുന്ന പണം, റിസർവ് ബാങ്കിൽനിന്നെടുക്കുന്ന വായ്പ, ട്രഷറി ബില്ലുകൾ തുടങ്ങിയ മൂലധനവരവുകളാണിവ.
*REVENUE EXPENDITURE: വിവിധ വിഭാഗങ്ങളുടെയും കോടതി, തിരഞ്ഞെടുപ്പു സംവിധാനം തുടങ്ങിയവയുടെയും നടത്തിപ്പിന് സർക്കാർ ചിലവിടുന്ന പണം.
*CORPORATION TAX: കമ്പനികളുടെ ലാഭത്തിന്മേലുള്ള നികുതി.
*PUBLIC ACCOUNT: പ്രോവിഡന്റ് ഫണ്ട്, ചെറുകിട നിക്ഷേപ പദ്ധതികൾ തുടങ്ങിയവയിലെ പണം.
Post Your Comments