Latest NewsNewsInternational

സ്ത്രീകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, അറബ് വംശജന്‍ അബുദാബി പോലീസ് പിടിയില്‍

അബുദാബി: സമൂഹമാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകള്‍ അടക്കമുള്ളവരില്‍ നിന്നും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത കേസില്‍ 28കാരനായ അറബ് വംശജനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരം ആള്‍ക്കാരില്‍ നിന്നും ജാഗ്രത പാലിക്കണമെന്നും ഡയറക്ടറേറ്റ് ഒഫ് ഇന്‍വസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ താരീഖ് ഖല്‍ഫാന്‍ അല്‍ ഗോല്‍ വ്യക്തമാക്കി.

വലിയ കമ്പനിയില്‍ ഉന്നത ജോലിക്കാരനാണെന്ന് വിശ്വസിപ്പിച്ചതിന് ശേഷമാണ് ഇയാള്‍ തട്ടിപ്പ് നടത്തുക. ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ ആള്‍മാറാട്ടം നടത്തിയാണ് പ്രതി സ്ത്രീകളെ കബളിപ്പിച്ചിരുന്നത്. ഇയാളുടെ പ്രവര്‍ത്തന രീതിയില്‍ സംശയം തോന്നിയ ചിലരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.

ഇത്തരത്തില്‍ വ്യാജ പേരുകള്‍ ഉപയോഗിച്ച് നിരവധി പേര്‍ തൊഴില്‍ തട്ടിപ്പ് നടത്തുന്നുണ്ട്. തൊഴില്‍ വാഗ്ദ്ധാനങ്ങളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നും താരീഖ് ഖല്‍ഫാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button