മുംബൈ: പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആയിരത്തില്‍ അധികം റണ്‍സ് അടിച്ചു കൂട്ടിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ കൗമാര താരം. 14കാരനായ തനിഷ്‌ക ഘവാട്ടെയാണ് രണ്ട് ദിവസം ബാറ്റ് ചെയ്ത് 1045 റണ്‍സ് അടിച്ചു കൂട്ടിയത്. നവി മുംബൈയില്‍ നടന്ന ഒരു പ്രാദേശിക ടൂര്‍ണമെന്റിലായിരുന്നു തനിഷ്‌കിന്റെ അത്ഭുത പ്രകടനം. 515 പന്തുകളില്‍ നിന്ന് 149 ബൗണ്ടറികളും 67 സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു തനിഷ്‌കിന്റെ ഇന്നിംഗ്സ്.
നവി മുംബൈ ഷീല്‍ഡ് അണ്ടര്‍ 14 ടീര്‍ണമെന്റിലാണ് തനിഷ്‌കിന്റെ മിന്നും പ്രകടനം. നവി മുംബൈയിലെ യാഷ്വന്ത്രോ ചവാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്. ടൂര്‍ണമെന്റിലെ സെമി ഫൈനലിലായിരുന്നു തനിഷ്‌ക ഘവാട്ടെ ഇത്രയും റണ്‍സ് അടിച്ചെടുത്തതെന്ന് തനിഷ്‌കിന്റെ കോച്ച് മനീഷ് പിടിഐയോട് പറഞ്ഞു.
അതേസമയം, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരം നവി മുംബൈ ഷീല്‍ഡ് അണ്ടര്‍-14 ടൂര്‍ണമെന്റിന് ലഭിച്ചിട്ടില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന ഓഫീസര്‍ അറിയിച്ചു. ഇതോടെ ഈ പ്രകടനത്തിന് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടാനാകില്ല.
Post Your Comments