Latest NewsNewsInternational

ഭര്‍ത്താവിനൊപ്പം കടലില്‍ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു

നെല്‍സണ്‍: ഭർത്താവിനൊപ്പം ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു.ന്യൂസിലന്റിലെ നെല്‍സണിലെ ബീച്ചിലാണ് സംഭവം നടന്നത്. കുണ്ടറ സ്വദേശിയായ ടീനയാണ് മരിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 1.30 ഓടെയാണ് സംഭവം. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സ്റ്റുഡന്റ് വിസയില്‍ ന്യൂസിലന്റില്‍ എത്തിയ ജിലു സി ജോണിന്റെ ഭാര്യയാണ് ടീന. സ്പൗസ് വിസയിലെത്തിയതായിരുന്നു ടീന. സ്റ്റുഡന്റ് വിസാ കാലാവധിഅവസാനിച്ചതിനാല്‍ വര്‍ക്ക് വിസയില്‍ ന്യൂസിലന്റില്‍ തുടരവെയാണ് ഭാര്യയേയും സ്പൗസ് വിസയില്‍ ഇങ്ങോട്ടേക്ക് കൊണ്ടു വന്നത്.

അര്‍ദ്ധരാത്രിയില്‍ ഉല്ലാസത്തിനിറങ്ങിയതായിരുന്നു ടീനയും ഭര്‍ത്താവും. ഇരുവരും ബീച്ചിലൂടെ നടക്കുകയായിരുന്നു. പിന്നീട് കുളിക്കാനായി വെള്ളത്തിലിറങ്ങിയതോടെയാണ് അപകടം സംഭവിച്ചത്. തിരമാലകൾക്കിടയിൽപ്പെട്ട ടീനയെ തള്ളി കരയിലേക്ക് എത്തിക്കാനും ജിലു ശ്രമം നടത്തി. എന്നാല്‍ ടീന മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ജിലുവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button