Latest NewsKeralaNews

ചില്‍ഡ്രന്‍സ് ഹോമില്‍ ദളിത് സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്കെതിരെ പീഡനം : കുട്ടിയെ കൗണ്‍സിലിങ് നടത്തിയതോടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരണങ്ങള്‍

കോഴിക്കോട്: കുന്ദമംഗലത്ത് ചില്‍ഡ്രന്‍സ് ഹോമില്‍ 13കാരിയായ ദളിത് വിദ്യാര്‍ത്ഥിക്ക് പീഡനം. കുന്ദമംഗലം ഓഴായ്ട് ബറാക്ക അനാഥാലയത്തിലാണ് 13 കാരിയായ ദളിത് വിദ്യാര്‍ത്ഥി പീഡനത്തിനിരയായത്. അനാഥാലയത്തിലെ ഓഫീസ് ഇന്‍ചാര്‍ജുള്ള പ്രതി ഓസ്റ്റിന്റെ അമ്മ സന്തോഷത്തിനെതിരെയും നിരന്തരമായി വീട്ടുജോലിചെയ്യാന്‍ പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിന് പരാതിയുണ്ട്. സംഭവത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ഫാദര്‍ സണ്ണിയുടെ മകന്‍ ഓസ്റ്റിന്‍ അറസ്റ്റില്‍. അറസ്റ്റിലായ ഓസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഓസ്റ്റിന്റെ അമ്മ സ്ന്തോഷം ഒളിവാലാണ്.

വ്യാഴ്ാഴ്ച തന്നെ പരാതി നല്‍കിയിട്ടും പൊലീസ് നിസ്സംഗത പാലിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ സഹോദരനും മറ്റും കുടുംബാഗങ്ങളും അനാഥാലയത്തില്‍ വന്ന് സംഭവത്തെ ചോദ്യം ചെയ്തിരുന്നു. പ്രതി ഓസ്റ്റിനെതിരെ പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഓസ്റ്റിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ പോസ്കോ പ്രത്യേക കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതേ സമയം പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ളതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കുട്ടി അദ്ധ്യാപകര്‍ക്കൊപ്പമെത്തി പരാതി നല്‍കിയിട്ടും ശനിയാഴ്ചയാണ് പൊലീസ് ഓസ്റ്റിനെ അറസ്റ്റ് ചെയ്തത്. ഓഫീസിലെ ക്ലീനിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചിരുന്നതായി കുട്ടി കുന്ദമംഗലം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഓസ്റ്റിന്‍ തന്നെ ഉപദ്രവിക്കുന്ന കാര്യം സന്തോഷത്തിന് അറിയാമായിരുന്നതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ സ്കൂളിലെ അദ്ധ്യാപകര്‍ കുട്ടിയെ കൗണ്‍സിലിങ് നടത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് മേക്കപ്പ് റൂമില്‍ വെച്ച്‌ ഓസ്റ്റിന്‍ കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് രണ്ട് ദിവസങ്ങളില്‍ ഇതുതുടര്‍ന്നു. ഓസ്റ്റിന്റെ അമ്മ അവരുടെ കുടുംബത്തിലെ മുഴുവന്‍ ജോലികളും ചെയ്യാനായി കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്ന ഓസ്റ്റിന്റെ അമ്മയും കുട്ടിയെ നിരന്തരം വീട്ടുജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ച്‌ മാനസികമായി പീഡിപ്പിച്ച സന്തോഷത്തെ അറസ്റ്റ് ചെയതതുമില്ല. ഇതിന് ശേഷമാണ് സന്തോഷം ഒളിവില്‍ പോകുന്നത്.

ഇവര്‍ ഒളിവില്‍ കഴിയുന്നത് എവിടെയാണെന്ന് പൊലീസിന് അറിയാമെന്നും പൊലീസ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ഒരുക്കുകയാണെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്നാണ് ഓസ്റ്റിനെ അറസ്റ്റ് ചെയ്യുന്നത്. അന്ന് തന്നെ പരാതിയില്‍ പേര് പറഞ്ഞ സന്തോഷത്തെയും അറസ്റ്റ് ചെയ്യാത്തതില്‍ കുട്ടിയുടെ ബന്ധുക്കളും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയ ശേഷം കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. എം ബി എ ബിരുദധാരിയായ ഓസ്റ്റിന്‍ അനാഥാലയത്തിന്റെ നടത്തിപ്പില്‍ അഛന്‍ ഫാദര്‍ സണ്ണിയെ സഹായിച്ച്‌ വരികയായിരുന്നു. ഇവരുടെ വീടും അനാഥാലയത്തോട് ചേര്‍ന്ന് തന്നെയായിരുന്നു. ഇവര്‍ അഛനും അമ്മയും മകനുമാണ് അനാഥാലയത്തിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നതും ഇവിടുത്തെ ജോലികള്‍ ചെയ്തിരുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button