കൊച്ചി: സ്വകാര്യ ആശുപത്രികളിലെ സൗജന്യ ചികിത്സ പദ്ധതികള്‍ നിർത്തലാക്കാൻ തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരുണ്യ, ആര്‍.എസ്.ബി.വൈ, ഇ.സി.എച്ച്.എസ് പോലുള്ള ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ നിന്നാണ് മാര്‍ച്ച് 31 മുതല്‍ ആശുപത്രികള്‍ പിന്മാറുന്നത്. ചികിത്സ പദ്ധതികളുടെ ഭാഗമായി സ്വകാര്യ ആശുപത്രിക്ക് സര്‍ക്കാര്‍ നല്‍കേണ്ട തുകയില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് നീക്കം.
Read Also: കേരളത്തിൽ ആദ്യമായി ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് രണ്ട് ആശുപത്രികൾക്ക് അനുമതി
സൗജന്യ ചികിത്സ പദ്ധതി നടപ്പിലാക്കിയതില്‍ നൂറ് കോടിയിലധികം രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളതെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ ചികിത്സാ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും ആശുപത്രികൾ അറിയിച്ചു.
Post Your Comments