Latest NewsIndiaNews

പത്മ പുരസ്കാരം‍:സംസ്ഥാന സർക്കാരിന്റെ ശുപാര്‍ശ തള്ളി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്ക്കാരത്തിനായി കേരളം നൽകിയ ശുപാർശകൾ കേന്ദ്രം തള്ളി.35 പേരുടെ പട്ടികയിലെ 34-പേരേയും കേന്ദ്രസര്‍ക്കാര്‍ തള്ളി.സംസ്ഥാനം നല്‍കിയ പട്ടികയില്‍ നിന്ന് ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോമിനെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

എല്ലാ സംസ്ഥാനങ്ങളും പത്മാ പുരസ്കാരങ്ങള്‍ക്കായി വ്യക്തികളുടെ പേരുകള്‍ ശുപാര്‍ശ ചെയ്യാറുണ്ടെങ്കിലും അതിലുള്ള മുഴുവന്‍ പേര്‍ക്കും പുരസ്കാരം ലഭിക്കാറില്ല. എന്നാണ് ഇത്രയേറെ പേരെ സംസ്ഥാനം നിര്‍ദേശിച്ചിട്ടും ഒരാളെ മാത്രം പരിഗണിച്ചത് അസാധാരണമായ സംഭവമാണ്.

എം.ടി.വാസുദേവന്‍ നായര്‍,മമ്മൂട്ടി,മോഹന്‍ലാല്‍, പെരുവനം കുട്ടന്‍ മാരാര്‍,സുഗതകുമാരി, കലാമണ്ഡലം ഗോപി ആശാന്‍,സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ പേരുകളാണ് സംസ്ഥാനസര്‍ക്കാര്‍ വിവിധ പത്മപുരസ്കാരങ്ങള്‍ക്കായി ശുപാര്‍ശ ചെയ്തിരുന്നത്.

അതേസമയം സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഇല്ലാതിരുന്ന പി.പരമേശ്വരന്‍, ഡോ.എം.ആര്‍.രാജഗോപാല്‍, ലക്ഷമിക്കുട്ടിയമ്മ എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ പത്മപുരസ്കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button