Latest NewsIndiaNews

കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കർമ്മ പദ്ധതികളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണന കാര്‍ഷികമേഖലയുടെ വികസനവും കര്‍ഷകരുടെ ഉന്നമനവും ആണെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളാണു സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. കാര്‍ഷിേകാല്‍പ്പന്നങ്ങള്‍ക്കു മികച്ച വില ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സര്‍വമേഖലകളിലും ന്യൂനപക്ഷങ്ങളുടെ ശാക്തീകരണം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. വാണിജ്യം ലളിതമായ രാജ്യങ്ങളെക്കുറിച്ചു ലോകബാങ്ക് തയാറാക്കിയ പട്ടികയില്‍ ഇന്ത്യ നൂറാംസ്ഥാനത്തെത്തി. നേരത്തേ ഇത് 142-ാം റാങ്കിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്റ്റാന്റ് അപ് ഇന്ത്യ, സ്റ്റാര്‍ട് അപ് ഇന്ത്യ,സ്‌കില്‍ ഇന്ത്യ, പ്രധാനമന്ത്രി മുദ്ര യോജന തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ യുവജനങ്ങള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും കൂടുതല്‍ സ്വയംതൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു.

രാജ്യത്തെ തൊഴിലാളികളുടെ കുറഞ്ഞ വേതനം 40 ശതമാനമാക്കി ഉയര്‍ത്തി.കുംഭ മേളയെ യുനെസ്‌കോ ബൃഹത്തായ സാംസ്‌കാരിക പൈതൃകമായി അംഗീകരിച്ചതും,അഹമ്മദാബാദിനെ പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ചെന്നൈയെ സർഗ്ഗാത്മകതയുടെ നഗരമായി പ്രഖ്യാപിച്ചതും രാജ്യത്തിന്റെ നേട്ടങ്ങളായിഎന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button