കൊച്ചി ; കെഎസ്ആർടിസി വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നല്‍കണമെന്ന് ഹൈക്കോടതി. വിരമിച്ച ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. പെൻഷൻ നൽകാതിരിക്കാനുള്ള മതിയായ കാരണമല്ല സാമ്പത്തിക പ്രതിസന്ധി. സ്ഥാപനത്തിനു വേണ്ടി രക്തവും വിയർപ്പും ഒഴുക്കിയവർക്ക് പെൻഷൻ നൽകാത്തത് നീതീകരിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ദിവസവരുമാനത്തിന്റെ 10 ശതമാനം പ്രത്യേക അക്കൗണ്ടിൽ ട്രഷറിയിൽ അടയ്ക്കാനുള്ള 2002 ലെ ഹൈക്കോടതി നിർദ്ദേശം സ്വീകരിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. ജീവനക്കാർ വിരമിക്കുമ്പോൾ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഈ പണം ഉപയോഗിക്കണമെന്നു അന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Read also ; കെഎസ്ആര്‍ടിസി പെന്ഷന് പ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതിങ്ങനെ
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments