അഹമ്മദാബാദ്: 2002ലെ ഗോധ്ര ട്രെയിന്‍ തീവയ്പ് കേസിലെ പ്രതികളിലൊരാളെ 16 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. യാക്കൂബ് പട്ടാലിയയെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഗുജറാത്ത് പൊലീസിന്റെ ബി ഡിവിഷന് അറസ്റ്റ് ചെയ്തത്. ഇയാളെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം ഉണ്ടാക്കുക, മാരകായുധം ഉപയോഗിച്ച് ആക്രമിക്കുക, കൃത്യനിര്‍വഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പട്ടാലിയക്ക് മേൽ ചുമത്തിയിരിക്കുന്നത്
2015ല്‍ കേസുമായി ബന്ധപെട്ടു പട്ടാലിയയുടെ സഹോദരന് കദീര്‍ പട്ടാലിയെ അറസ്റ്റ് ചെയ്തിരുന്നു. വിചാരണത്തടവുകാരനായി ജയിലില്‍ കഴിയവെ കദീര്‍ മരണപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗുജറാത്ത് ഹൈക്കോടതികേസിലെ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. 2002 ഫെബ്രുവരി 27നുണ്ടായ ഗോധ്ര ട്രെയിന്‍ തീവയ്പില്‍ 59 കര്‍സേവകരാണ് വെന്തുമരിച്ചത്.
Post Your Comments