കൊല്ലം: കാനത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി സിപിഐ കൊല്ലം ജില്ലാസമ്മേളനം. പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെയും ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെയും കടുത്ത വിമർശനമാണ് സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിന്മേലുള്ള ചർച്ചയിലും കാനം രാജേന്ദ്രനു നേരെ വിമർശങ്ങൾ ഉയർന്നു. റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മാറ്റുന്നതിൽ കാനം പരാജയപ്പെട്ടുവെന്നും വിമർശനമുണ്ട്.
സംസ്ഥാനത്തു ഭക്ഷ്യവില കുതിക്കുന്ന സാഹചര്യത്തിൽ ചന്ദ്രശേഖരൻ നായരെ പോലെയുള്ള മഹാന്മാർ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് തിലോത്തമൻ ഓർക്കണമെന്ന് അണികൾ അഭിപ്രായപ്പെട്ടു. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം കുറയ്ക്കുന്നതിനായി മന്ത്രി തിലോത്തമൻ ഒന്നും ചെയ്യുന്നില്ലയെന്നും കുറ്റപ്പെടുത്തി. പാർട്ടി മന്ത്രിമാർ തമ്മിൽ ഏകോപനമില്ലെന്നും വിമർശനമുയർന്നു.
Post Your Comments