കൊച്ചി : ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് റോഡിലേക്ക് വീണയാളെ രക്ഷപ്പെടുത്താതെ ജനക്കൂട്ടം നോക്കി നിന്ന സംഭവത്തിൽ രക്ഷകയായി എത്തിയ രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം.രഞ്ജിനിയുടെ തക്കസമയത്തുള്ള ഇടപെടൽ അഭിനന്ദനാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കൂടാതെ സംഭവം നടന്നപ്പോൾ ജനക്കൂട്ടം നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments