പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തയോഗത്തെ സെന്‍ട്രല്‍ ഹാളില്‍ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്.
തുടര്‍ന്ന് ലോക്സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി 2017-18 വര്‍ഷത്തെ സാമ്പത്തികസര്‍വേ റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കും. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ്. ബജറ്റവതരണം ഫെബ്രുവരി ഒന്നിനാണ്.
ബജറ്റിനെ വാനോളം പുകഴ്ത്തി വ്യവസായ മഖേല. ഇന്ത്യയെ ലോകത്തെ സാമ്പത്തിക ശക്തിയാക്കാന്‍ സഹായിക്കുന്ന ദിശാബോധമുളള ബജറ്റാണ് അവതരിപ്പിക്കപ്പെടാന്‍ പോകുന്നത് എന്ന് ഉറപ്പുണ്ടെന്നാണ് ഒരോരുത്തരുടെയും അഭിപ്രായം. ബജറ്റില്‍ കൃഷി, വനിതാക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണവികസനം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കുന്നത് ഈ മേഖലയിലെ വിദേശ നിക്ഷേപം ഉറപ്പാക്കും.
ഡിജിറ്റല്‍ വിനിമയം ഉറപ്പാക്കുന്നത് റീട്ടെയില്‍ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു. പോയിന്റ് ഓഫ് സെയില്‍ ഉത്പന്ന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നടപടികള്‍ നാണ്യരഹിത വിപണിക്കു കരുത്തേകും. ഇന്ത്യയെ നാണ്യരഹിതമാക്കുന്നതിനും ഡിജിറ്റല്‍ സാമ്പത്തികരംഗമാക്കുന്നതിനും ബജറ്റ് മികച്ച മുതല്‍ക്കൂട്ടാകും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള ബജറ്റിലെ പദ്ധതികളേയേയും വ്യവസായ മേഖല സ്വാഗതം ചെയ്യുന്നു.
Post Your Comments