KeralaLatest NewsNews

സുമനസ്സുകൾക്ക് ആശ്വാസ വാർത്ത: ആര്യ വേദനയില്ലാതെ ഉറങ്ങാന്‍ തുടങ്ങി:പ്രതീക്ഷയോടെ വീട്ടുകാര്‍

കൊച്ചി: അപൂര്‍വരോഗത്താല്‍ ദുരിതജീവിതം നയിക്കുന്ന ആര്യയെ സഹായിക്കാനെത്തിയ സുമനസുകള്‍ക്ക് ആശ്വാസമായി ആദ്യ വാർത്തയെത്തി. ആര്യയ്ക്ക് വേദനയില്ലാതെ ഉറങ്ങാൻ പറ്റുന്നുണ്ട്. ആ സന്തോഷം ‘അമ്മ നേരിട്ട് മാധ്യമങ്ങളോട് പറയുകയും ചെയ്തു. കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ അമൃത ആശുപത്രിയിലെത്തിച്ച ആര്യയ്ക്ക് വേദനയ്ക്കുള്ള മരുന്നുകള്‍ നല്‍കിയതോടെയാണ് കണ്ണീരില്ലാതെ ഉറങ്ങാന്‍ സാധിച്ചത്.

ഇതോടൊപ്പം കുട്ടിയെ ബാധിച്ചിരിക്കുന്ന അപൂര്‍വ്വ രോഗം എന്താണെന്ന് തിരിച്ചറിയാനുള്ള പരിശോധനകളും ആരംഭിച്ചു കഴിഞ്ഞു. അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ മുഴുവന്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകളും കിട്ടുന്നതോടെ ആര്യയുടെ രോഗവും രോഗകാരണങ്ങളും കണ്ടെത്തി ചികിത്സ തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

ആര്യ വേദന കൊണ്ടു പുളയുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞ അമ്മയുടെ മുഖത്തിപ്പോള്‍ വലിയ പ്രതീക്ഷയാണുള്ളത്. രോഗം ഭേദമായി ആര്യ നടന്നു സ്കൂളില്‍ പോകുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് മാതാപിതാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button