Latest NewsNewsIndia

ഗർഭ നിരോധന ഉറയുടെ ഉപയോഗം ; അവിവാഹിതരായ സ്‌ത്രീകളുടെ സർവേയിൽ അമ്പരപ്പിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി: അവിവാഹിതരായ സ്ത്രീകൾക്കിടയിൽ ഗർഭ നിരോധന ഉറയുടെ ഉപയോഗം ആറു മടങ്ങ് വർദ്ധിച്ചതായി പുതിയ സർവ്വേ റിപ്പോർട്ട്. പത്തു വർഷം മുമ്പ് ഗർഭനിരോധന ഉറകളുടെ ഉപയോഗം രണ്ട് ശതമാനം ആയിരുന്നത് എന്നാൽ ഇപ്പോൾ 12 ശതമാനമായാണ് ഉയർന്നത്. 20നും 24നും ഇടയിലുള്ള പെൺകുട്ടികളാണ് ഗർഭനിരോധന ഉറകൾ കൂടുതലായി ഉപയോഗിക്കുന്നതെന്ന ‍ഞെട്ടിപ്പിക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. എട്ട് പുരുഷന്മാരിൽ മൂന്ന് പേർ,​ ഗ‌ർഭനിരോധന ഉറകളെ സ്ത്രീകളുടെ ആവശ്യകതയായാണ് കാണുന്നത്.

അതേസമയം,​ രാജ്യത്തെ 99 ശതമാനം സ്ത്രീകൾക്കും ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് വ്യക്തമായി അറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. 15നും 49നും ഇടയിലുള്ള പുരുഷന്മാരും ഇതേക്കുറിച്ച് ബോധവാന്മാരാണ്. 15നും 49നും ഇടയിലുള്ള വിവാഹിതരായ സ്ത്രീകളിൽ ഗ‌ർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ ആകെ നിരക്ക് 54 ശതമാനാണ്. ഇവരിൽ പത്ത് ശതമാനം മാത്രമെ ആധുനിക ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നുള്ളൂ.

സമൂഹത്തിലെ വലിയൊരു വിഭാഗം സ്ത്രീകളും പരന്പരാഗതമായ ഗർഭനിരോധന മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതേസമയം,​ വന്ധീകരണമാണ് സ്ത്രീകൾക്കിടയിലെ ഏറ്റവും പ്രചാരമേറിയ ഗർഭനിരോധന രീതിയായി കണ്ടുവരുന്നത്. ഒരു ശതമാനത്തിൽ താഴെ സ്ത്രീകൾ അടിയന്തര മാർഗമായി ഗർഭനിരോധന ഗുളികകൾ ഉപയോഗിച്ചിട്ടുമില്ലെന്നും സർവേയിൽ കണ്ടെത്തി.ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരിൽ ഏറ്റവും കുറവുള്ളത് മണിപ്പൂർ,​ ബീഹാർ,​ മേഘാലയ എന്നിവിടങ്ങളിലാണ്,​ 24 ശതമാനം. 76 ശതമാനവുമായി പഞ്ചാബാണ് മുന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button