ദുബായ് ; യുഎഇയിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ദിശയിലെ കാറ്റ് മണിക്കൂറിൽ 25–35 കിലോമീറ്റർ വേഗത്തിലും ചില ഭാഗങ്ങളിൽ മണിക്കൂറിൽ 45–60 കിലോമീറ്റർ വേഗത്തിലും വീശാൻ സാധ്യതയുണ്ടെന്ന്
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനെ തുടർന്ന് പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ യുഎഇയിലെ റോഡുകളിലെ കാഴ്ച കുറയാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ 8–12 അടിവരെ ഉയരത്തിൽ വീശാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
— المركز الوطني للأرصاد (@NCMS_media) January 29, 2018
മേഘാവൃതമായ അന്തരീക്ഷത്തിനൊപ്പം താപനില കുറയുവാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ 12–24 ഡിഗ്രി സെൽഷ്യസും ആഭ്യന്തരഭാഗത്ത് 11–26 ഡിഗ്രി സെൽഷ്യസും മലയോരമേഖലയിൽ 8–20 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനിലയെന്നും കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്നു. തിങ്കളാഴ്ച ഏറ്റവും തണുപ്പ് അനുഭവപ്പെട്ട സ്ഥലം ജെബിൽ ജെയിസ് (4.3 സെൽഷ്യസ്). ജെബീൽ മഹ്‍ബ്ര 5.3 സെൽഷ്യസ്, ജെബീൽ ഹഫീത്ത് 7.9 സെൽഷ്യസ്, ഡമാത്ത 8.8 സെൽഷ്യസ്, റാക്കനഹ 9.5 സെൽഷ്യസ് എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ താപനില.
— المركز الوطني للأرصاد (@NCMS_media) January 29, 2018
Read also ; യുഎഇയിലെ ഏറ്റവും ഒടുവിലത്തെ പെട്രോള്‍-ഡീസല്‍ വില ഇങ്ങനെ
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments