കൊല്ലം: കായൽ കൈയ്യേറ്റ കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി ശ്രമിച്ചുവെന്ന് സിപിഐ ആരോപണം. ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് പരാമർശമുള്ളത്. തോമസ് ചാണ്ടിയെ രക്ഷിക്കാൻ മുഖ്യമന്ത്രി രഹസ്യ അജണ്ട നടപ്പാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ പിണറായിക്കെതിരെ കടുത്ത വിമർശനമാണുള്ള. വകുപ്പു മന്ത്രിമാർക്ക് മുകളിലൂടെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കൈകടത്തുന്നതായ് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം നടപടികൾ നല്ലതല്ലെന്നും, ഇതിൽനിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിക്കു പുറമേ വൈദ്യുത വകുപ്പു മന്ത്രി എം എം മണി, ധനമന്ത്രി തോമസ് ഐസക്ക് എന്നിവർക്കു നേരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. ഇടുക്കി മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രിയും വൈദ്യുതവകുപ്പു മന്ത്രി എം എം മണിയും ചേർന്ന് കോടാലിവച്ചുവെന്നും റിപ്പോർട്ടിലുണ്ട്
Post Your Comments