ലണ്ടൻ : കശ്മീരിനു സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ വംശജനായ ബ്രിട്ടീഷ് എം പി നടത്തിയ പ്രതിഷേധത്തിനെ തകർത്തെറിഞ്ഞ് ലണ്ടനിലെ ഇന്ത്യക്കാർ. പാക് വംശജനായ നാസിര്‍ അഹമ്മദ് പ്രഭു കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രസംഗമാണ് ഇന്ത്യക്കാരെ പ്രകോപിപ്പിച്ചത്. കാശ്മീരിനും ഖലിസ്താനും സ്വാതന്ത്ര്യമാവശ്യപ്പെട്ട് നൂറുകണക്കിന് പാക്കിസ്ഥാന്‍കാരാണ് എംബസ്സിക്ക് മുന്നിലേക്ക് പ്രകടനം നടത്തിയത്.
ഇതേത്തുടര്‍ന്ന് വന്ദേമാതരം വിളികളുമായി ആയിരത്തോളം വരുന്ന ഇന്ത്യക്കാരും ബ്രിട്ടീഷ് ഗ്രൂപ്പുകളും എതിര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനം പാകിസ്ഥാൻ കരിദിനമായി ആചരിച്ചതിനു പിന്നാലെയായിരുന്നു പാകിസ്ഥാൻ എം പി നസീർ അഹമ്മദ് പ്രതിഷേധം നടത്തിയത്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എംബസിക്ക് മുന്നിൽ ചലോ ഇന്ത്യ എന്ന പരിപാടി സംഘടിപ്പിക്കാനെത്തിയ ഭാരതീയർ ഒന്നടങ്കം നസീറിനും,പാകിസ്ഥാനികൾക്കുമെതിരെ തിരിയുകയായിരുന്നു.
പാക്കിസ്ഥാനുവേണ്ടി വാദിച്ചുകൊണ്ട് ബ്രിട്ടീഷ് സംവിധാനത്തെയാണ് നസീര്‍ അഹമ്മദ് ചോദ്യം ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പാക്കിസ്ഥാന്റെ വാദങ്ങളാണ് നാസിര്‍ ഉയര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു. ഭീകര സംഘടനകളെ വളർത്തുന്ന പാകിസ്ഥാനെതിരെ ഭാരതീയർ മുദ്രാവാക്യമുയർത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ നേതാക്കൾക്ക് ആദരമർപ്പിച്ചാണ് പാകിസ്ഥാന്റെ കരിദിനത്തോട് പ്രവാസി ഇന്ത്യക്കാർ എതിർപ്പറിയിച്ചത്.
എന്നാല്‍, എംബസ്സിക്ക് മുന്നില്‍ സമാധാനപരമായി നടത്തിയ ബ്ലാക്ക് ഡേ പ്രൊട്ടസ്റ്റിനെതിരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് നാസിര്‍ ട്വിറ്ററിലൂടെ ആരോപിച്ചു. വാടയക്കെടുത്ത ഗുണ്ടകളാണ് പ്രശ്നമുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
വീഡിയോ കാണാം
Post Your Comments