KeralaLatest NewsNews

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ആരും തിരിഞ്ഞു നോക്കാതെയിരുന്നപ്പോൾ രക്ഷിച്ച രക്ഷകക്ക് പറയാനുള്ളത്

കൊച്ചി: പത്മ ജംഗ്ഷനില്‍ കെട്ടിടത്തില്‍ നിന്ന് വീണ മധ്യവയസ്കനെ ആശുപത്രിയില്‍ എത്തിക്കാതെ നോക്കിനിന്ന ജനക്കൂട്ടത്തെ നോക്കാതെ അയാൾക്ക് രക്ഷകയായി വന്നത് ഹൈ കോടതിയിലെ അഭിഭാഷക രഞ്ജിനിയാണ്. എറണാകുളം പത്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃശൂര്‍ ഡിവൈന്‍നഗര്‍ സ്വദേശി സജിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി റോഡിലേക്ക് വീണത്. നിര്‍ത്തിയിട്ട ഒരു സ്കൂട്ടറിന് മുകളില്‍ തട്ടി ഫു്ടപാത്തിലേക്കാണ് സജി വീണത്.

എന്നാല്‍, വീണത് കണ്ടെങ്കിലും ഇയാളെ ആശുത്രിയില്‍ കൊണ്ടുപോകാനോ, ഒന്നു തിരിഞ്ഞുനോക്കാനോ സ്ഥലത്ത് കൂടി നിന്നവര്‍ തയ്യാറായില്ല. ചിലര്‍ നോക്കിയ ശേഷം കടന്നുപോയി. മറ്റു ചിലര്‍ കണ്ടില്ലെന്ന് നടിച്ചു.ഇതിനിടെ ഒരു സ്ത്രീ ആണ് സജിക്ക് രക്ഷകയായെത്തിയത്. അവര്‍ സജിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പലരോടും അഭ്യര്‍ത്ഥിച്ചു. ആരും തയ്യാറായില്ല. ഒടുവില്‍ ഒരു ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി, സജിയെ കയറ്റി. എന്നാല്‍ സജിയെ വീണ്ടും റോഡില്‍ തന്നെ കിടത്തി, ഓട്ടോക്കാരന്‍ കടന്നുപോയി.

ശേഷം ആ സ്ത്രീ തന്നെ ഒരു കാര്‍ തടഞ്ഞു നിര്‍ത്തി സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എറണാകുളം സ്വദേശി രഞ്ജിനിയാണ് സജിക്ക് രക്ഷകയായി വന്നത്. ആ മനുഷ്യനെ കുറിച്ചായിരുന്നു താൻ അപ്പോൾ ഓർത്തതെന്നു രഞ്ജിനി പറഞ്ഞു. മറ്റുള്ളവർ സഹായിക്കാതിരുന്നത് അവർക്ക് ഭയമായതിനാൽ ആവും എന്നും രഞ്ജിനി പറഞ്ഞു.

 

shortlink

Post Your Comments


Back to top button