KeralaLatest NewsNews

വിമതസഖാക്കള്‍ വച്ച കെണിയിൽ വീണത് ഷാനി; എം സ്വരാജ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍

കൊച്ചി: എം എല്‍ എ എം സ്വരാജും മനോരമ ന്യൂസ്, ചീഫ് ന്യുസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരനും, ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഉണ്ടാക്കിയ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍. വിമത സഖാക്കള്‍ എം എല്‍ എ, എം സ്വരാജും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ബന്ധം തകര്‍ക്കാനായി വച്ച കെണിയായിരുന്നു ഇത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണു എം സ്വരാജും മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനും നടത്തിയ സ്വകാര്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്നു സോഷ്യൽ മീഡിയ സംഭവം ഏറ്റെടുക്കുകയും വിവാദമാകുകയും ചെയ്തു.

read also: ‘ഞാനും ഭാര്യയും താമസിക്കുന്ന ഫ്‌ലാറ്റിലാണ്’ എന്നൊരു കൂട്ടിച്ചേര്‍പ്പ് സഖാവിന്റെ ഉള്ളിലെ സദാചാര ഭയത്തിന്റെ പുളിച്ചു തേട്ടലായിപ്പോയില്ലേ? എം സ്വരാജിനോട് ശാരദക്കുട്ടി

മാധ്യമപ്രവര്‍ത്തക ഷാനിക്കായിരുന്നു ഇതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. പോയപ്പോള്‍ ഷാനി ധരിച്ചിരുന്നതു സാരിയും തിരികെ വന്നപ്പോള്‍ വേഷം ചുരിദാറുമായിരുന്നു. സ്വരാജിന്റെ ഫ്‌ളാറ്റില്‍ ഷാനി 5 മണിക്കൂര്‍ എന്തു ചെയ്യുകയായിരുന്നു തുടങ്ങിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇത്തരം ആക്ഷേപങ്ങള്‍ക്കെതിരെ ഷാനി കേസ് കൊടുത്തിരുന്നു. എന്നാല്‍ വിമത സഖാക്കള്‍ ഈ ചിത്രങ്ങളിലുടെയും വിവാദങ്ങളിലൂടെയും ഉന്നം വച്ചിരുന്നത് എം സ്വരാജ് എം എല്‍ എയെ ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ വിവാദത്തിന്റെ സ്വഭാവം മാറുകയും ആക്രമണം സ്വരാജില്‍ നിന്ന മാറി ഷാനിയില്‍ കേന്ദ്രികരിക്കുകയും ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button