Food & CookeryLife StyleHealth & Fitness

കയ്പ്പുള്ള കുക്കുമ്പര്‍ കഴിച്ചാല്‍…

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമായ ഒന്നാണ് കുക്കുമ്പര്‍. ധാരാളം വെള്ളം അടങ്ങിയിരിക്കുന്ന കുക്കുമ്പര്‍ ശരീരത്തിന് നല്‍കുന്ന ഊര്‍ജ്ജവും ഉന്മേഷവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള കുക്കുമ്പറിന് ക്യാന്‍സര്‍ തടയാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ബിടി എന്നീ  ധാതുക്കളുടങ്ങിയ കുക്കുമ്പര്‍ പലതരം ക്യാന്‍സറുകള്‍ അകറ്റുമെന്നാണ് വിദഗ്ദര്‍ അവകാശപ്പെടുന്നത്. കൂടാതെ പൊട്ടാസ്യം, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവയുടെ കലവറ കൂടിയാണ് കുക്കുമ്പര്‍.

ക്യാന്‍സറിനൊപ്പം പ്രമേഹത്തേയും തടയാനു ശേഷിയുള്ള കുക്കുര്‍ബിറ്റാസിന്‍ എന്നൊരു ഘടകവും കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്. കയ്പ്പുള്ള കുക്കുമ്പറാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നാണ് പറയുന്നത്. കോശങ്ങളിലെ കൊഴുപ്പടിയുന്നതു തടയുവാനും ഈ പച്ചക്കറി സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് കുക്കുമ്പര്‍ ഉപകാരമാകുന്നത് പല തരത്തിലാണ്.

ശരീരത്തിലേക്ക് ധാരാളം വെള്ളം പകരുന്നതിനൊപ്പം പ്രമേഹ രോഗികളുടെ കോശങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ കഴിയുന്ന സപോനിന്‍ എന്ന ഘടകവും കുക്കുമ്പറിലുണ്ട്. ഇതുവഴി ഇന്‍സുലിന്‍, ഗ്ലൈക്കൊജന്‍ എന്നിവ കോശങ്ങളിലേയ്ക്കു കടക്കും. കുക്കുമ്പറില്‍ മൂന്നു ലിഗ്‌നന്‍സ് ഉണ്ട്. ഇതില്‍ ഫിനോറെസിനോള്‍ എന്നത് രക്താര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ലിഗ്‌നന്‍സ് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ അകറ്റുന്നതിനും സഹായകമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button