
തിരുവനന്തപുരം: വിദേശ കമ്യൂണിസ്റ്റ് പാർട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് സി.പി.ഐക്കില്ലെന്ന് കാനം രാജേന്ദ്രൻ. വര്‍ഗീയതയെ ചെറുക്കാൻ ഒറ്റയ്ക്ക് കഴിയുമെന്ന ചിന്ത വിഡ്ഢിത്തരമാണെന്നും കാനം അഭിപ്രായപ്പെട്ടു. കൊല്ലത്ത് സി.പി.ഐയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം.
സാമ്പത്തിക മുന്നേറ്റത്തിൽ ചൈന മുന്നിലാണെന്നതിൽ തർക്കമില്ല. എന്നാൽ കേരളത്തിലെ കമ്മൂണിസ്റ്റുകാർ ചൈനയിലെ നേതാക്കളെ പോലെയാകണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനാകില്ല. സി.പി.എം നേതാക്കൾ തുടർച്ചയായ് ചൈനയെ അനുകൂലിച്ച് സംസാരിച്ച സാഹചര്യത്തിലാണ് കാനത്തിന്റെ മറുപടി
Post Your Comments