ദുബായ്: ഫ്ളാറ്റില്‍ അനധികുത ഗര്‍ഭഛിദ്രവും സര്‍ജറിയും നടത്തി വന്ന ഡോക്ടര്‍ അറസ്റ്റില്‍. ദുബായ് ആരോഗ്യ മന്ത്രാലയത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അവിഹിതഗര്‍ഭം ധരിക്കുന്നവര്‍ക്കു ഗര്‍ഭഛിദ്രം നടത്തി കൊടുക്കുന്നതാണ് ഇവർ പ്രാധാനമായും ചെയ്യുന്നത്. ലൈസന്‍സില്ലാതെ പ്രവത്തിച്ച സ്ഥാപനത്തിലെ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തു.
ലൈസന്‍സ് ഉള്ള സ്ഥാപനമാണ് എന്നും ലൈസന്‍സുള്ള ഡോക്ടര്‍ ആണ് എന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ ചികിത്സ നടത്തിരുന്നത്. ലൈസന്‍സില്ലാതെയുള്ള ചികില്‍സയിലൂടെ ആളുകളുടെ ജീവന് അപകടപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പേരിലാണ് ഡോക്ടര്‍മാര്‍ക്കെതിരേ പൊലീസ് കേസെടുത്തത്. അനധികൃത ആരോഗ്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ കര്‍ശനമായ നടപടികളാണ് ദുബായ് സ്വീകരിച്ചു വരുന്നത്.
Post Your Comments