Latest NewsNewsInternational

ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ മോതിരം

ഷാർജ : ലോകത്തിലെ ഏറ്റവും വലിയ സ്വർണ മോതിരം ഷാർജയിൽ. ഏകദേശം 11 മില്യണ്‍ ദിര്‍ഹം(19 കോടി രൂപ) വിലയും 64 കിലോഗ്രാം ഭാരവുമുള്ള മോതിരമാണ് ഇപ്പോള്‍ പ്രധാന ആകര്‍ഷണം. ഷാര്‍ജയിലെ സഹാറ സെന്ററിലാണ് 21 കാരറ്റ് സ്വര്‍ണത്തില്‍ പണിത് തീര്‍ത്ത മോതിരം പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്.

നജ്മത് തോബ(തയിബയുടെ നക്ഷത്രം) എന്ന് പേരിട്ടിരിക്കുന്ന മോതിരം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമോതിരം എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍  ഇടംപിടിച്ചു കഴിഞ്ഞു.ഒരു മാസം മോതിരം സഹാറ സെന്ററില്‍ പ്രദര്‍ശിപ്പിക്കും. ഈ ഭീമന്‍ മോതിരത്തില്‍ പതിപ്പിച്ചിരിക്കുന്ന പ്രത്യേകതരം കല്ലുകള്‍ക്കും രത്‌നങ്ങള്‍ക്കും വജ്രത്തിനും മാത്രം അഞ്ചു കിലോയില്‍ അധികം ഭാരമുണ്ട്. 55 ജോലിക്കാര്‍ 45 ദിവസം കൊണ്ട് 450ലേറെ മണിക്കൂര്‍ അധ്വാനിച്ചാണ് അപൂര്‍വ മോതിരം നിര്‍മിച്ചത്.

ദുബായ് ആസ്ഥാനമായ ടായിബ കമ്പനിയാണ് മോതിരത്തിന്റെ ഉടമസ്ഥര്‍. ഇത്തരമൊരു മോതിരം 2000ല്‍ നിര്‍മിക്കുമ്പോള്‍ ചെലവായത് ഏതാണ്ട് 5,47,000 ഡോളര്‍ ആയിരുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ വില വര്‍ധനവും മറ്റുമായി മോതിരത്തിന്റെ മൂല്യം മൂന്ന് മില്യണ്‍ ഡോളറില്‍ എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button