KeralaLatest NewsNews

ഓട്ടന്‍തുള്ളലിനായി ജീവിച്ചു, അന്ത്യവും വേദിയില്‍ത്തന്നെ

തൃശൂര്‍: പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണാണ് മരിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി 5000 ത്തിലധികം തുള്ളല്‍ വേദികള്‍ പൂര്‍ത്തിയാക്കിട്ടുണ്ട് ഗീതാന്ദന്‍. അദ്ദേഹം കലാമണ്ഡലം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനേതാവ് എന്നതിലുപരി തുളളല്‍ കലാകാരനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. തുള്ളല്‍ കലയിലെ ഓട്ടന്‍ തുള്ളലിലും പറയന്‍ തുള്ളലിലും ശീതങ്കന്‍ തുള്ളലിലും ഒരുപോലെ പ്രഗത്ഭനായിരുന്നു അദ്ദേഹം. കേരള സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പെടെ പന്ത്രണ്ടോളം പ്രശസ്ത അവാര്‍ഡുകള്‍ കരസ്ഥമാക്കി. കലാമണ്ഡലത്തില്‍ പഠിച്ച് കാല്‍ നൂറ്റാണ്ടോളം അവിടെതന്നെ അധ്യാപകനായും സേവനമനുഷ്ഠിച്ചു. തുള്ളല്‍ കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കലാകാരനായിരുന്നു അദ്ദേഹം.

ചെറുതുരുത്തിക്ക് സമീപം പുതുശേരിയിലാണ് താമസം. ചലച്ചിത്ര നൃത്ത സംവിധായിക ശോഭയാണ്. തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലെ നിരന്തര സാന്നിധ്യമായി മാറിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തുള്ളല്‍ അവതരിപ്പിക്കാതെ കടന്നു പോകുന്ന ഒരു സംസ്ഥാന കലോത്സവവും ഇല്ല എന്ന് തന്നെ പറയാം. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. ”തൂവല്‍ കൊട്ടാരം”, ”മനസ്സിനക്കരെ”, ”നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക” തുടങ്ങി നിരവധി ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button