KeralaLatest NewsNews

തീപിടിത്തം വ്യാപകം; തീപിടിത്തം ഒഴിവാക്കുന്നതിന് അഗ്നിശമനസേനയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനലിന്റെ കാഠിന്യമേറിയതോടെ നഗരഗ്രാമ വ്യത്യാസമില്ലാതെ തീപിടിത്തം വ്യാപകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചെറുതും വലുതുമായ ഒട്ടേറെ തീപിടിത്തം ഉണ്ടായത് ഫയര്‍ഫോഴ്‌സിനെയും വലച്ചു.

കഴിഞ്ഞ ഒരാഴ്ചക്കകം പതിനഞ്ചിലധികം ചെറു തീപിടിത്തങ്ങളാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം ഉണ്ടായത്. നാട്ടുകാരുടെയും അഗ്‌നി ശമനസേനയുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ട് വലിയ അപകടങ്ങള്‍ ഒഴിവായി.

നഗര പ്രദേശങ്ങളിലാണ് ചെറുതീപിടിത്തങ്ങള്‍ കൂടിയത്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം പൊതുവെ വരണ്ട കാലാവസ്ഥയില്‍ വന്‍ ദുരന്തമായി പടരാനുള്ള സാധ്യതയേറെയാണെന്ന് അഗ്‌നിശമനസേന മുന്നറിയിപ്പ് നല്‍കുന്നു.

നഗരപ്രദേശങ്ങളില്‍ റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കൂട്ടിയിട്ട ചപ്പുചവറുകള്‍ക്കും കുറ്റിക്കാടുകള്‍ക്കും തീപിടിക്കുന്നത് പതിവായിരിക്കുകയാണ്. റെയില്‍വേ ലൈനിനോട് ചേര്‍ന്ന കുറ്റിക്കാടുകള്‍ക്ക് മിക്ക ദിവസവും തീപിടിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച് ആദ്യത്തോടെയാണ് ചപ്പു ചവറുകള്‍ക്കും ഉണങ്ങിയ പുല്ലിനും തീപ്പിടിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ചൂട് കൂടിയതിനാല്‍ ഡിസംബര്‍ അവസാനം മുതലെ തീപിടിത്തം പതിവായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button