Latest NewsNewsIndia

പത്തുവയസുകാരനെ പിതാവ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചു- പിതാവ് അറസ്റ്റിൽ

ബംഗളുരു: പത്തുവയസുകാരനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പിതാവ് അറസ്റ്റിലായി. വീഡിയോ പകർത്തിയത് മാതാവ് തന്നെയാണ്. സംഭവവുമായി ബന്ധപ്പെട്ടു കുട്ടിയുടെ പിതാവ് മഹേന്ദ്രയ്ക്കെതിരേ പോലീസ് കേസെടുത്തു. കണ്ടു നിൽക്കുന്നവരുടെ രക്തം ഉറയുന്ന കാഴ്ചകളാണ് ദൃശ്യങ്ങളിലുള്ളത്. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച്‌ ഏഴുതവണ കുട്ടിയെ പ്രഹരിച്ചശേഷം കഴുത്തില്‍ കുത്തിപ്പിടിച്ചു തലയ്ക്കു മുകളില്‍ ഉയര്‍ത്തി. പിന്നീടു കിടക്കയിലേക്കിട്ടു. ഇതു രണ്ടുതവണ ആവര്‍ത്തിച്ചു.

കുട്ടി ഉച്ചത്തില്‍ നിലവിളിക്കുംതോറും പിതാവിന്റെ ക്രൂരത തുടര്‍ന്നു. കുട്ടിയെ നിലത്തു തള്ളിയിട്ടശേഷം മുതുകില്‍ നിരവധി തവണ ചവിട്ടുകയും ചെയ്തു. നുണ പറയരുതെന്ന് പറഞ്ഞാണ് കുട്ടിയെ മർദ്ദിച്ചത്. നിന്നെപ്പോലെ നുണ പറയുന്ന വേറെ കുട്ടികൾ ഉണ്ടാവില്ലെന്ന് ഇടക്ക് വീഡിയോ പിടിക്കുന്നതിനിയയിൽ മാതാവ് പറയുന്നുണ്ട് .ഇനിയൊരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നു കുട്ടി കരഞ്ഞുപറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

യുവതിയുടെ മൊബൈല്‍ ഫോണ്‍ കേടായതിനേത്തുടര്‍ന്നു നന്നാക്കാന്‍ കൊടുത്തതോടെയാണു രണ്ടുമാസം മുൻപ് നടന്ന സംഭവം പുറം ലോകമറിഞ്ഞത്. വീഡിയോ ശ്രദ്ധയില്‍പെട്ട കടയുടമ ഒരു സന്നദ്ധസംഘടനയെ വിവരമറിയിക്കുകയും അവര്‍ പോലീസിനെ സമീപിക്കുകയുമായിരുന്നു. കുട്ടി വീണ്ടും നുണ പറയാതിരിക്കാന്‍ വീഡിയോ കാണിച്ചു ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. കുട്ടിക്ക് ഗുരുതര പരിക്കുകൾ ഇല്ലെന്നും പിതാവിനെ അറസ്റ്റ് ചെയ്തതായുമാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button