കൊച്ചി: നായയെ അയല്‍വാസി ക്രൂരമായി അടിച്ചു കൊന്നു. കോഴിയെ പിടിച്ചതിന്റെ പേരിലാണ് നായയെ കൊന്നത്. സംഭവം നടന്നത് കൊച്ചി ഞാറയ്ക്കലിലാണ്. മേനക ഗാന്ധിക്കും കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും നായയുടെ ഉടമസ്ഥന് ജിതേന്ദ്രദാസ് പരാതി നല്കി. അത്രസുരക്ഷിതമല്ലാത്ത പരിസരമായിനാല് വീട്ടുലുള്ള അമ്മയുടെയും സഹോദരിയുടേയും സുരക്ഷയ്ക്കു വേണ്ടിയാണു നായയെ വളര്‍ത്തിയത് എന്നു ജിതേന്ദ്രദാസ് പറയുന്നു.
read also: നായയെ കടിച്ചയാള്‍ അറസ്റ്റില്‍
കൊല്ലപ്പെട്ടത് ഒന്നരവയസുള്ള ബോക്സര്‍ ഇനത്തില്‍ പെട്ട നായയാണ്. ഈ ക്രൂരത ചെയ്തത് അയല്‍വാസിയായ സുനില്‍ എന്ന ഓട്ടോ ഡ്രൈവറാണ് എന്നു പരാതിക്കാരന് പറയുന്നു. ജിതേന്ദ്രര്ദാസ് സംഭവം പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസ് എടുക്കാന്‍ ഞാറയ്ക്കല്‍ പോലീസ് മടിച്ചു. തുടര്‍ന്നു പോലീസ് കേസ് എടുക്കുകയായിരുന്നു.
കോഴിയേയോ പൂച്ചയേയോ കണ്ടാല്‍ മറ്റുള്ളവരോടു സ്വഭാവികമായി പെരുമാറുന്ന നായകുട്ടി അക്രമാസക്തനാകും എന്നും പറയുന്നു. അയല്‍വാസിയുടെ ഒരു കോഴിയെ മുന്‍പ് നായ കൊന്നിരുന്നു. അന്നു കോഴിയെ വാങ്ങി നല്‍കാമെന്നു പറഞ്ഞിരുന്നു എങ്കിലും ഇതിനിടയിലാണ് ഈ ക്രൂരത എന്ന് ജിതേന്ദ്ര പറയുന്നു.
Post Your Comments