ന്യൂഡല്‍ഹി: മൂന്നു മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാജസ്ഥാനിലും പശ്ചിമബംഗാളിലുമാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനിലെ ആല്‍വാര്‍, അജ്മീര്‍ ലോക്സഭ സീറ്റുകളിലേക്കും മണ്ഡല്‍ഗഢ് നിയമസഭ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. സന്‍വര്‍ ലാല്‍ ജാട്ട്(ആജ്മീര്‍), ചാന്ദ് നാഥ്(ആല്‍വാര്‍), കീര്‍ത്തികുമാരി(മണ്ഡല്‍ഗഡ്) എന്നിവരുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
പശ്ചിമ ബംഗാളിലെ ഇലുബേരിയ ലോക്സഭ മണ്ഡലത്തിലും നൗപാര നിയമസഭ മണ്ഡലത്തിലും ജനം വിധിയെഴുതും. രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കൂടിയാണ് ആല്‍വാര്‍, അജ്മീര്‍ ലോക്സഭ സീറ്റുകളിലേക്കും മണ്ഡല്‍ഗഢ് നിയമസഭ സീറ്റിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്.
ഫെബ്രുവരി ഒന്നിനാണ് വോട്ടെണ്ണല്‍. ബി.ജെ.പിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടം തന്നെയാണ് പ്രചാരണ രംഗത്ത് കാഴ്ചവച്ചിട്ടുള്ളത്.
പശ്ചിമബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ടി.എം.സി ബി.ജെ.പി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. സിറ്റിങ് എം.പിയുടെയും എം.എല്‍.എയുടെയും മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയത്.
Post Your Comments