KeralaLatest NewsNews

അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പുതിയ സമരമുറ : നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

കണ്ണൂര്‍ : അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പുതിയ സമരമുറ തുറക്കണമെന്ന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകണമെന്നും അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് ഭരണഘടനയിലെ 51 മത് വകുപ്പ് കാട്ടിക്കൊടുക്കാന്‍ കഴിയും വിധം ജനബോധവത്കരണം ശക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവേ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ശാസ്ത്രരംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം വളരുകയാണ്. ആ വളര്‍ച്ച കുറേക്കൂടി അര്‍ത്ഥവത്താകും വിധം ശാസ്ത്ര കൗണ്‍സിലിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. കുറച്ച്‌ കാലങ്ങളായി കേട്ടുകേള്‍വി പോലുമില്ലാത്ത വൈറസുകളും രോഗങ്ങളു ലോകത്തിന്റെ പലയിടങ്ങളിലും ഭീതി ജനിപ്പിക്കുകയാണ്. പേരറിയാത്ത വൈസറുകള്‍ ഇപ്പോഴും ഉണ്ടാകുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു. ഏറെ വൈകാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറോളജി ഗവേഷനവികസന കേന്ദ്രം സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button