ബെംഗളൂരു : ഇരുചക്രയാത്രക്കാരനെ ഇടിച്ചിട്ടശേഷം സിനിമാതാരത്തിന്റെ കാർ നിർത്താതെ പോയി.പിന്നീട് നാട്ടുകാർ ചേർന്ന് കാറിനെ പിന്തുടർന്നു താരത്തെ പിടികൂടി. മുന്‍കാല സിനിമാ നടി രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ് കാറായിരുന്നു ബൈക്ക് യാത്രീകനെ ഇടിച്ചിട്ടത്.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബംഗലൂരുവിലെ നിലമംഗല റോഡിലായിരുന്നു സംഭവം. വിവാദ സന്യാസി . നിത്യാനന്ദ സ്വാമിയുടെ ധ്യാനപീഠ ആശ്രമത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ നാരായണ്‍ ഗൗഡ. ലക്ഷ്മി കാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇരുവരെയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്നാലെ പോയി പിടിക്കുകയായിരുന്നു. പിന്നീടാണ് സിനിമാ നടിയാണ് കാറിനുള്ളിലുള്ളതെന്ന് മനസ്സിലായത്. ഇതോടെ നിയന്ത്രണം വിട്ട നാട്ടുകാര്‍ വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയായിരുന്നു.തുടർന്ന് മറ്റു സന്യാസിമാര്‍ നടിയെ മറ്റൊരു വാഹനത്തില്‍ കയറ്റി രക്ഷപെടുത്തുകയായിരുന്നു.
Post Your Comments