മുംബൈ: ഒാഫീസ് ബോയിയുടെ കണ്ണിൽ മുളകുപൊടി വിതറി നാല് ലക്ഷം രൂപ തട്ടിയയാളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. സയ്യദ് ഷരീഫ് ജലാലുദ്ധീ(44 )നെയാണ് പോലീസ് പിടികൂടിയത്. കൊറിയര്‍ കമ്പനി ജീവക്കാരനായ കിഷന്‍ കോലി(22)യില്‍ നിന്നാണ് ഇയാൾ പണം തട്ടിയത്.
ഇടപാടുകാരനില്‍ നിന്ന് ശേഖരിച്ച നാല് ലക്ഷം രൂപയുമായി കോലി ഒാഫീസിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഒാഫീസ് കെട്ടിടത്തിലേക്ക് കയറുമ്പോൾ ജലാലുദ്ധീന്‍ പിറകില്‍ നിന്ന് വിളിക്കുകയും കണ്ണിലേക്ക് മുളകുപൊടി വിതറുകയുമായിരുന്നു.ഉടൻ കോലി ബഹളം വെച്ച് ആളെകൂട്ടുകയായിരുന്നു. പണമടങ്ങിയ ബാഗുമായി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും പിന്നീട് ആ വഴി പെട്രോളിങ്ങിനിറങ്ങിയ പോലീസുകാരും ചേർന്ന് പിടികൂടുകയായിരുന്നു.
തുടന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിയിൽനിന്ന് പണമടങ്ങിയ ബാഗും മുളകുപൊടിയും കണ്ടെത്തി. കോലിയെ ചികിത്സക്കായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.കോലിയെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇയാള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments