KeralaLatest NewsNews

രുദ്രയുടെ മാതാപിതാക്കളെ കളക്ടർ അപമാനിച്ചതായി ആരോപണം

തിരുവനന്തപുരം: മകളുടെ മരണത്തിന് കരണമായവരെ ശിക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കളെ ജില്ലാ കളക്ടര്‍ വാസുകി അപമാനിച്ചതായി ആരോപണം. തങ്ങൾക്ക് നീതി ലഭിക്കുന്നതിനപ്പുറം മറ്റൊരു കുഞ്ഞിനും രുദ്രയുടെ അവസ്ഥ ഉണ്ടാകരുതെന്നനാണ് ഇവരുടെ ആവശ്യം. മകളുടെ മരണത്തിന് കാരണമായ ഡോക്ടർമാർ ഇന്നും സർവീസിൽ തുടരുകയാണ് .ഇവർക്കെതിരെ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.കേരളത്തിന്റെ വികസനത്തിന് തടസമാകുന്നത് ഇതുപോലെ സമരംചെയ്യുന്നവരാണെന്നും. പല കുട്ടികൾക്കും ഇത്തരത്തിൽ സംഭവിക്കാറുണ്ടെന്നും അതുകൊണ്ടുതന്നെ ഇതിൽ അന്വേഷണം നടത്താനൊ നടപടിയെടുക്കാനൊ ആവില്ലെന്ന് കളക്ടർ ഭീഷണയപ്പെടുത്തിയതായാണ് ആരോപണം.

കഴിഞ്ഞ ദിവസം മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരപന്തലുകള്‍ നിരീക്ഷിക്കാന്‍ മഫ്തിയിലും യൂണിഫോമിലും പോലീസിനെ വിന്യസിച്ചിരുന്നു. ഇന്ന് ഉച്ചയോടെ പോലീസുകാർ സമരംചെയ്തുകൊണ്ടിരുന്ന രുദ്രയുടെ മാതാപിതാക്കളായ സുരേഷിനെയും രമ്യയെയും കളക്ടറേറ്റിലേക്ക് കൊണ്ടു പോവുകയായിരുന്നു. രുദ്രയുടെ മാതാപിതാക്കളുടെ ആവിശ്യം എന്താണെന്ന് അറിയയുന്നതിനും സമരം നിർത്താൻ ആവിശ്യപ്പെടാനുമായിരുന്നു ഇവരെ കളക്ടറേറ്റിലേക്ക് കൊണ്ടുപോയത്. എന്നാൽ രുദ്രയുടെ മാതാപിതാക്കളുടെ ആവിശ്യങ്ങൾ കളക്ടർ പൂർണ്ണമായും തള്ളുകയായിരുന്നു. തങ്ങളുടെ കുഞ്ഞിന്റെ മരണത്തിന് കാരണമായ ഡോക്ടർമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും.എസ്.എ.ടി ആശുപത്രിയെ കുറച്ച് തങ്ങള്‍ക്ക് അറിയാമെന്നും അസുഖമായിയെത്തുന്ന എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന തരത്തില്‍ ഡോക്ടര്‍മാരെ അനുകൂലിച്ചാണ് മെഡിക്കല്‍ ബിരുദധാരിയായ ജില്ലാ കളക്ടര്‍ വാസുകി സംസാരിച്ചതെന്ന് രുദ്രയുടെ അമ്മ രമ്യ പറയുന്നു. രുദ്രയുടെ സംഭവത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ 100 കുട്ടികളെയും നമുക്ക് ഒരുപോലെ രക്ഷിക്കാന്‍ പറ്റില്ലയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞതായാണ് രുദ്രയുടെ മാതാപിതാക്കൾ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button