തന്റെ അനുജനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തുന്ന അനിശ്ചിതകാല സമരം സോഷ്യല്‍ മീഡിയയും ജനങ്ങളും ഏറ്റെടുത്തു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയോ പണമൊഴുക്കിന്റെയോ യാതൊരു സാധ്യതകളുമില്ലാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ആരും തന്നെ ശ്രീജിത്തിന്റെ സമരത്തെ ഇന്നേവരെ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ പോലീസുകാര്‍ കുറ്റക്കാരായ കേസില്‍ പോലീസില്‍ നിന്നും നീതി കിട്ടില്ലെന്ന സാധാരണക്കാരന്റെ വിശ്വാസത്തില്‍ അതിന് മുമ്പേ തന്നെ ശ്രീജിത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സംഭവത്തില്‍ ശ്രീജിത്തിനു വേണ്ടി മനുഷ്യ ചങ്ങല ഉയരുകയും മുഖ്യ മന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്ന ശ്രീജിത്ത് നയിക്കുന്നത് ഒരു ഒറ്റയാള്‍ പോരാട്ടമാണ്. എന്നാല്‍ ഒരു ശ്രീജിത്ത് മാത്രമല്ല ഇത്തരം ഒറ്റയാള്‍ പോരാട്ടവുമായി രംഗത്തുള്ളത്.
പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്‍ബലമില്ലാതെ വ്യവസ്ഥിതികളെ ചോദ്യം ചെയ്തു കൊണ്ട് തങ്ങളുടെ ജീവിതം തന്നെ സമരമാക്കിയ ചിലര്‍ ഇനിയുമുണ്ട്. സുരേഷും ജെയിംസും സേതുവേമെല്ലാം അവരില്‍ ചിലരാണ്. എസ്.എ.ടി ആശുപത്രിയില്‍ ചികിത്സപ്പിഴവ് മൂലം മകള്‍ രുദ്രയെ നഷ്ടമായ ഊരൂട്ടമ്ബലം സ്വദേശി സുരേഷിെന്റ സമരം തുടങ്ങിയിട്ട് 390 ദിവസങ്ങള്‍ പിന്നിടുന്നു. 2016 ജൂലൈ പത്തിനാണ് സുരേഷ്-രമ്യ ദമ്പതികളുടെ മകള്‍ രുദ്ര തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. സുരേഷിന്റെ ആരോപണം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് മകളുടെ മരണത്തിന് കാരണമെന്നാണ്.
സുരേഷും രമ്യയും കഴിഞ്ഞ ഒരു വര്‍ഷമായി മകളുടെ മരണത്തില്‍ ശരിയായ അന്വേഷണം നടത്തി തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ്. സമരം 61 ദിവസം പിന്നിടവേ സര്‍ക്കാര്‍ ചര്‍ച്ചക്കു ക്ഷണിച്ചു. 10 ദിവസത്തിനകം നടപടിയെടുക്കാമെന്ന് നവംബര്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പും നല്കി. ഒരു വര്‍ഷം സമരം ചെയ്തിട്ടും അധികൃതര്‍ കണ്ണു തുറക്കാത്തതില്‍ പ്രതിഷേധിച്ച് സുരേഷ് കുരിശിമേന്തി നഗരത്തില്‍ പ്രകടനം നടത്തി. പേക്ഷ, നടപടി ഇതുവരെയുമുണ്ടായില്ല. ബാലാവകാശ കമീഷനില്‍ നല്കിയ പരാതിയില്‍ ഹിയറിങ് നടക്കുകയാണ്. മനുഷ്യാവകാശ കമീഷനു നല്കിയ പരാതി അന്വേഷണത്തിനായി കഴക്കൂട്ടം എ.സിക്ക്കൈമാറിയിട്ടുണ്ട്. ഇതിനിടെ രണ്ടാമത്തെ മകള്‍ ദുര്‍ഗയുമായി സമരം നടത്തിയതിന് പൊലീസ് കേസും ഉണ്ടായി.
കഴിഞ്ഞ 885 ദിവസമായി വയനാട് കലക്ടറേറ്റിെന്റ പ്രധാന ഗേറ്റിനരികില്‍ നീതിക്ക് വേണ്ടി മഞ്ഞും വെയിലുമേറ്റ് കിടക്കുന്ന ഒരു വ്യക്തിയുണ്ട്. വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത ഭൂമി തിരികെ ലഭിക്കണമെന്ന ആവശ്യമുയര്‍ത്തി ജെയിംസാണ് സമരരംഗത്ത് ഉള്ളത്. ഭാര്യ ട്രീസയുടെ പിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജ് വിലകൊടുത്തുവാങ്ങിയ ഭൂമിയില്‍നിന്ന് വനംവകുപ്പ് അദ്ദേഹത്തെ ആട്ടിയിറക്കിയതിനെ തുടര്‍ന്നായിരുന്നു കുടുംബം സമരരംഗത്തേക്കിറങ്ങിയത്. 1967 മുതല്‍ 1983 വരെ നികുതിയടച്ച ഭൂമിയില്‍നിന്നാണ് പടിയിറക്കപ്പെട്ടത്. ജോര്‍ജും ഭാര്യയും അനാഥാലയത്തിലും വാടകവീട്ടിലും കിടന്നാണ് മരിച്ചത്. ഇതിനുശേഷം െജയിംസ് സമരം ഏറ്റെടുത്തു.
ഇപ്പോഴത്തെ ഭരണമുന്നണിയുടെ ഭാഗമായി അന്നു വയനാട്ടില്‍ മത്സരിച്ച മൂന്നു സ്ഥാനാര്‍ഥികളും സമരപ്പന്തല്‍ സന്ദര്‍ശിച്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയത്. അവരില്‍ രണ്ടുപേര്‍ എം.എല്‍.എമാരായി. മുന്നണി ഭരണത്തിലുമെത്തി. എന്നാല്‍, പിന്നീട് അവര്‍ സമരപ്പന്തലിലേക്ക് വന്നിട്ടില്ല. മറ്റു രാഷ്ട്രീയക്കാരും പാര്‍ട്ടിക്കാരും സമരപ്പന്തലിലേക്കുള്ള വഴി മറന്നു. ഈ സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം ഭൂമി പ്രശ്നം അന്വേഷിച്ചു. വനംവകുപ്പ് അന്യായമായാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിെന്റ ഭൂമി പിടിച്ചെടുത്തതെന്നാണ് സബ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. 2009ല്‍ അന്നത്തെ വിജിലന്‍സ് എസ്.പി ശ്രീശുകന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും വനംവകുപ്പിെന്റ തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും ശിപാര്‍ശയുണ്ടായിരുന്നു. തന്റെ സമരത്തിനോട് മുഖം തിരിക്കുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ തളരാതെ വേറെ നില്ക്കുന്ന ജയിംസ് സുപ്രീം കോടതിയെ സമീപിക്കുകയാണ്.
”അധികാരവും ആള്‍സ്വാധീനവും പണവുമില്ലാത്തവര്ക്ക് ഇവിടെ ജീവിക്കേണ്ടേ ” സ്വകാര്യ ക്വാറിക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി നില്ക്കുന്ന കിളിമാനൂര്‍ സ്വദേശിയായ സേതു ചോദിക്കുന്നു. സേതുവിന്റെ ഈ സമരം തുടങ്ങിയിട്ട് 300 ദിവസം പിന്നിടുന്നു. ക്വാറിയുടെ പ്രവര്‍ത്തനം മൂലം വീട് നാശോന്മുഖമായി. ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് ഇദ്ദേഹം സമരത്തിനിറങ്ങിയത്. ക്വാറിയുടെ പ്രവര്‍ത്തനം ജീവനു ഭീഷണിയായതോടെ ആദ്യം അതിെന്റ ഉടമകളുമായി സംസാരിെച്ചങ്കിലും പരിഹാരമായില്ല. തുടര്‍ന്നു കലക്ടറേറ്റിലും പൊലീസിലും പരാതി നല്കി. പതിവു പോലെ ഒന്നും സംഭവിച്ചില്ല. ആദ്യം പിന്തുണയുമായി നിരവധി പേര് ഉണ്ടായിരുെന്നങ്കിലും പതിയെ ഭൂരിപക്ഷവും പിന്‍വലിഞ്ഞു. ഇതിനു പിന്നാലെയാണ് സേതു സെക്രേട്ടറിയറ്റിന് മുന്നിലേക്ക് സമരവുമായെത്തിയത്. സമരം തുടങ്ങി ആറാം ദിവസം സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന് ആത്മഹത്യ സമരം നടത്തിയ സേതുവിനെ പൊലീസ് കേസെടുത്ത് അഞ്ചു ദിവസം ജയിലിലാക്കി. തുടര്‍ന്ന് രണ്ടു മാസത്തേക്ക് സെക്രേട്ടറിയറ്റിന് മുന്നില്‍ സമരം നടത്തരുതെന്ന ഉപാധിയില്‍ കോടതി ജാമ്യം അനുവദിച്ചു. പിന്നെ കലക്ടറേറ്റിന് മുന്നിലേക്ക് സമരം മാറ്റി.
രണ്ടു മാസത്തിനു ശേഷം വീണ്ടും സെക്രേട്ടറിയറ്റിന് മുന്നിലെത്തി ഒറ്റയാള്‍ സമരം തുടരുകയാണ്. വീടിനുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരം, കുടുംബത്തെ ആക്രമിച്ചവര്‍ക്കെതിരെ നടപടി, ക്വാറി അടച്ചുപൂട്ടല്‍ എന്നിവയാണ് സേതുവിെന്റ ആവശ്യങ്ങള്‍. നിരവധി തവണ ഒത്തുതീര്‍പ്പിന് ചിലരെല്ലാം ശ്രമം നടത്തിയിട്ടുണ്ട്. .”ചത്താലും ഒത്തുതീര്‍പ്പിനില്ല” എന്ന് മാത്രമേ സേതുവിന് പറയാനുള്ളൂ. സമരം കൊണ്ട് എല്ലാം നേടിയെടുക്കാം എന്ന വ്യാമോഹമല്ല. പകരം തങ്ങള്‍ക്ക് നിഷേധിച്ച നീതി നേടിയെടുക്കാനും ഇനിയും ഇത്തരം നീതി നിഷേധങ്ങള്‍ നടക്കരുതെന്നും ആഗ്രഹിച്ചാണ് ഇവരില്‍ പലരും സമര രംഗത്ത് എത്തിയത്. എന്നാല്‍ പണവും ആള് സ്വാധീനവും രാഷ്ട്രീയ പിന്‍ബലവും ഇല്ലാത്തതിനാല്‍ ന്യായമായ ഈ ആവശ്യങ്ങളെ മാധ്യമങ്ങള്‍ പോലും വേണ്ടത്ര പിന്തുണച്ചില്ല. എന്നാല്‍ അതുകൊണ്ടൊന്നും തങ്ങള്‍ തളരില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ ഈ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും പറഞ്ഞു കൊണ്ട് ഇവര്‍ നയിക്കുന്ന സമരങ്ങള്‍ തളരാതെ മുന്നോട്ട് പോകുന്നു.
Post Your Comments