മെല്‍ബണ്‍: പഴകും തോറും വീര്യം കൂടുന്ന ടെന്നീസ് ലഹരിയാണ് റോജര്‍ ഫെഡറര്‍. ഇനി ഒരു കിരീട നേട്ടം ഫെഡററിന് സാധ്യമാകുമോ എന്ന് ചിന്തിക്കുന്ന ഒരുപാട് പേര്‍ക്കുള്ള മറുപടിയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ താരത്തിന്റെ കിരീട നേട്ടം. പ്രായത്തില്‍ തന്റെ ഏറെ പിന്നിലുള്ള ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഫെഡറര്‍ ചൂടിയത്.
അഞ്ച് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ സിലിച്ച് ഫെഡററുടെ മുന്നില്‍ മുട്ടു മടക്കുകയായിരുന്നു. 6-2, 6-7, 6-3, 3-6, 6-1 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. താരത്തിന്റെ ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഒപ്പം കരിയറിലെ 20-ാം ഗ്രാന്‍സ്ലാം കിരീടവും.
കരിയറിലെ 30-ാം ഗ്രാന്‍സ്ലാം ഫൈനലാണ് ഇന്ന് ഫെഡറര്‍ കളിച്ചത്. ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ഫെഡറര്‍ ഇക്കാര്യത്തില്‍ നൊവാക് ജ്യോക്കോവിച്ച്, റോയ് എമേഴ്‌സന്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പം എത്തി. മാത്രമല്ല ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരവും ഫെഡററായി. 1972ല്‍ 37-ാം നവയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ കെന്‍ റോസ്വാള്‍ മാത്രമാണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്.
Post Your Comments