ബംഗളൂരു: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മറക്കാന്‍ ശ്രമിക്കുന്ന ഒറുപാട് കാര്യങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന ആര്‍സിബിയുടെ ഒരു മത്സരം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 131 റണ്‍സ് മാത്രം അടിച്ചപ്പോള്‍ കോലിയും ഡിവില്ലിയേഴ്‌സും ഗെയ്‌ലും എല്ലാം അടങ്ങുന്ന ബംഗലൂരുവിന്റെ ബാറ്റിംഗ് നിര 9.4 ഓവറില്‍ വെറും 49 റണ്‍സിനാണ് ഓള്‍ ഔട്ടായത്.
ബംഗളൂരുവിനെ അന്ന് തകര്‍ത്തതില്‍ നേതൃത്വം നല്‍കിയ നഥാന്‍ കള്‍ട്ടര്‍നിലും ഉമേഷ് യാദവും ക്രിസ് വോക്‌സും കോളിന്‍ ഡി ഗ്രാന്‍ഹോമും ആയിരുന്നു. കോള്‍ട്ടര്‍ നൈല്‍, ഉമേഷ് യാദവ്, ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് ഒരു വിക്കറ്റെടുത്ത് ആര്‍സിബിയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു.
ഇത്തവണത്തെ താരലേലത്തില്‍ ഇതിന് മധുര പ്രതികാരം വീട്ടിയിരിക്കുകയാണ് ആര്‍സിബി. ഇവരെയെല്ലാം ടീമിലേക്ക് എടുത്തായിരുന്നു ബംഗളീരുവിന്റെ പ്രതികാരം. ക്രിസ് വോക്‌സിന് 7.4 കോടിയും ഉമേഷ് യാദവിന് 4.2 കോടിയും കോള്‍ട്ടര്‍നൈലിനും ഗ്രാന്‍ഡ്‌ഹോമിനും 2.2 കോടിയും നല്‍കിയാണ് ബംഗളൂരു ടീമിലെത്തിച്ചത്.
Post Your Comments